മഞ്ഞ നിറത്തിലുള്ള ആമ; അത്ഭുത ജീവിയെന്ന് ഒഡീഷയിലെ ഗ്രാമീണര്‍

ഒഡീഷയിലെ ബാലസോർ ജില്ലയിലുള്ള ഗ്രാമീണ മേഖലയില്‍ മഞ്ഞ നിറത്തിലുള്ള അപൂർവ്വ ഇനം ആമയെ കണ്ടെത്തി. വളരെ അപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന ആമയാണിതെന്ന് മുതിർന്ന വന്യജീവി ഉദ്യോഗസ്ഥർ പറയുന്നു.

ബാലസോർ ജില്ലയിലെ സുജാൻപൂർ ഗ്രാമത്തിൽ നിന്നാണ് മഞ്ഞ കടലാമയെ നാട്ടുകാർ ഞായറാഴ്ച കണ്ടെത്തുന്നത്. അവർ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും, ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആമയെ കൊണ്ടുപോവുകയും ചെയ്തു. ഇതുവരെ കണ്ടിട്ടില്ലാത്ത മഞ്ഞ ആമ അത്ഭുത ജീവിയാണെന്നാണ് ഗ്രാമീണരായ നാട്ടുകാര്‍ പറയുന്നത്. 

എന്നാല്‍, "മിക്കവാറും അതൊരു ആൽബിനോ വിഭാഗത്തിൽപെട്ട ആമയായിരിക്കും. ഏതാനും വർഷങ്ങൾക്കുമുമ്പ് സിന്ധിലെ നാട്ടുകാർ അത്തരമൊരു വ്യത്യസ്ത ഇനത്തെ കണ്ടെത്തിയതായി രേഖപ്പെടുത്തിയിരുന്നു" എന്ന് ദേശീയ വനംവകുപ്പ് ഉദ്യോഗസ്ഥൻ സുശാന്ത നന്ദ ട്വിറ്ററിൽ കുറിച്ചു. മഞ്ഞ നിറത്തിലുള്ള ആമയെക്കുറിച്ച് ഇതുവരെ കേട്ടിട്ടില്ലെന്ന്  ട്വിറ്ററിൽ നിരവധിപേർ പ്രതികരിച്ചു.

കഴിഞ്ഞ മാസം ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലെ ഡ്യുലി ഡാമിൽ അപൂർവയിനം ട്രയോണിഷിഡേ ആമയെ മത്സ്യത്തൊഴിലാളികൾ പിടികൂടിയിരുന്നു. റിപ്പോർട്ട്‌ ചെയ്തതിനു പിന്നാലെ ആമയെ, വനംവകുപ്പ് ഡാമിലേക്കുതന്നെ വിട്ടയച്ചു. ആഫ്രിക്ക, ഏഷ്യ, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ കാണപ്പെടുന്ന സോഫ്റ്റ്ഷെൽ ആമകളാണ് ട്രയോണിഷിഡേ ആമകൾ.

Contact the author

Web Desk

Recent Posts

Web Desk 2 months ago
Environment

കാലാവസ്ഥാ വ്യതിയാനം: കടന്നുപോയത് ലോകത്തിലെ ഏറ്റവും ചൂടേറിയ ദിവസം

More
More
Web Desk 4 months ago
Environment

അഞ്ചാം പാതിരക്ക് ശേഷം ക്രൈം ത്രില്ലറുമായി മിഥുന്‍ മാനുവല്‍; ജയറാം നായകന്‍

More
More
Environment 6 months ago
Environment

ചെടികള്‍ കരയും സംസാരിക്കും- പുതിയ പഠനം

More
More
Web Desk 6 months ago
Environment

ദിലീഷ് പോത്തന് യുഎഇ ഗോള്‍ഡന്‍ വിസ

More
More
Environment

ഇഷ്ടമുള്ള വസ്ത്രം ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യട്ടെ; പത്താന്‍ വിവാദത്തില്‍ ബൈജു സന്തോഷ്‌

More
More
Web Desk 1 year ago
Environment

സൂര്യന്‍ പകുതി ആയുസ് പിന്നിട്ടു

More
More