N95 മാസ്കുകൾ ഉപയോഗിക്കുന്നതിനെതിരെ കേന്ദ്രം കത്തയച്ചു

വാൽവ്ഡ് റെസ്പിറേറ്റർ ഉള്ള N95 മാസ്കുകൾ ഉപയോഗിക്കുന്നതിനെതിരെ കേന്ദ്രം എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കത്തയച്ചു. ഇവ വൈറസ് പടരുന്നത് തടയുന്നില്ല, മാത്രമല്ല ഇതിൽ നിയന്ത്രണത്തിനായി സ്വീകരിച്ച നടപടികൾ ഹാനികരവുമാണ്, കേന്ദ്രം അറിയിച്ചു. 

നിയുക്ത ആരോഗ്യ പ്രവർത്തകർ ഒഴികെയുള്ള പൊതുജനങ്ങൾ വാൽവ്ഡ് റെസ്പിറേറ്റർ N95 മാസ്കുകൾ ഉപയോഗിക്കുന്നത് നിർത്തണമെന്നാണ് നിർദ്ദേശം. ആരോഗ്യ മന്ത്രാലയം, സംസ്ഥാനങ്ങളിലെ ആരോഗ്യ-മെഡിക്കൽ വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിമാർക്ക് അയച്ച കത്തിലാണ് നിർദ്ദേശം. 

മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ, വീട്ടിൽ തന്നെ ഉണ്ടാക്കിയ മുഖവും വായയും മറക്കുന്ന മാസ്കുകൾ ഉപയോഗിക്കുവാന്‍ നല്‍കിയിരുന്ന  നിർദ്ദേശത്തെ ഡിജിഎച്ച്എസ് ചൂണ്ടിക്കാട്ടി. അത്തരം ഫെയ്സ് കവറുകൾ ഓരോ ദിവസവും കഴുകി വൃത്തിയാക്കണമെന്നും, ആവശ്യപ്രകാരം മുഖംമറക്കാൻ ഏതെങ്കിലും കോട്ടൺ തുണി ഉപയോഗിച്ചാൽ മതിയെന്നും കേന്ദ്രം പ്രസ്താവിച്ചു.

മുഖവും വായയും മറക്കുന്ന രീതിയിലുള്ള മാസ്കുകൾ  വീട്ടിൽ തന്നെ ഉണ്ടാക്കുവാനും,  താമസസ്ഥലങ്ങളിൽ നിന്ന് ഇറങ്ങുമ്പോൾ അത് ധരിക്കുവാനുമുള്ള നിർദ്ദേശം ഏപ്രിലിലാണ് സർക്കാർ മുന്നോട്ടുവെച്ചത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More