ആദ്യ കൊവിഡ് വാക്‌സിന്‍; 2021ല്‍ പ്രതീക്ഷിച്ചാല്‍ മതിയെന്ന് ഡബ്യൂഎച്ച്ഒ

കൊവിഡ്  വാക്‌സിന്‍ 2021 വരെ പ്രതീക്ഷിക്കരുതെന്ന് ഡബ്യൂ.എച്ച്.ഒ. വാക്‌സിനുകള്‍ വികസിപ്പിക്കുന്നതില്‍ ഗവേഷകര്‍ മികച്ച പുരോഗതി കൈവരിക്കുന്നുണ്ട്, പലതൂം അവസാനഘട്ട പരീക്ഷണങ്ങള്‍ക്കായി ഒരുങ്ങുകയാണ് എന്നിരുന്നാലും, 2021 തുടങ്ങുന്നതിനു മുമ്പ്‌ വാകിസിന്‍ ലഭ്യമാകുമെന്ന്  പ്രതീക്ഷിക്കാനാവില്ലെന്ന് വിദഗ്ധര്‍ പറഞ്ഞു.

''ശരിയായ വാക്‌സിന്‍ വിതരണം തന്നെ ഉറപ്പാക്കുന്നതിനായി ലോകാരോഗ്യ സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്, എന്നാല്‍ അതിനിടയില്‍ തന്നെ വൈറസിന്റെ വ്യാപനം തടയുകയെന്നത് പ്രധാനമാണെന്ന്'' ലോകാരോഗ്യസംഘടനയുടെ അടിയന്തിര പരിപാടികളുടെ തലവന്‍ മൈക്ക് റയാന്‍ പറഞ്ഞു.

ഞങ്ങള്‍ നല്ല പുരോഗതി കൈവരിച്ചിട്ടുണ്ട്, നിരവധി വാക്‌സിനുകള്‍ ഇപ്പോള്‍ മൂന്നാം ഘട്ട പരീക്ഷണങ്ങളിലണ്, സുരക്ഷയിലോ, രോഗപ്രതിരോധ ശേഷി സൃഷ്ടിക്കാനുള്ള കഴിവിലോ ഇതുവരെ ഒരു വാക്‌സിനുകളും പരാജയപ്പെട്ടിട്ടില്ലെന്നും റയാന്‍  വ്യക്തമാക്കി. കൊവിഡ്-19 വ്യാപനം നിയന്ത്രണ വിധേയമാകുന്നതുവരെ സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നതില്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ലോകമെമ്പാടും  കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ വര്‍ധിക്കുകയാണ്. ഫൈസര്‍ ഇങ്കും ജര്‍മ്മന്‍ ബയോടെകും വികസിപ്പിച്ചുകൊണ്ടിരിക്കുന്ന കോവിഡ് -19 വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് തെളിയിക്കപ്പെട്ടാല്‍ 100 ദശലക്ഷം ഡോസ് വാങ്ങാന്‍ യുഎസ് സര്‍ക്കാര്‍ 1.95 ബില്യണ്‍ ഡോളര്‍ നല്‍കുമെന്ന് അറിയിച്ചതായി കമ്പനി പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More