കൊവിഡ്: മധ്യകേരളത്തിൽ സ്ഥിതി​ഗതികൾ രൂക്ഷം

ഏറ്റുമാനൂരിൽ കൊവിഡ് വ്യാപനം രൂക്ഷം. ഏറ്റുമാനൂർ ചന്തയിൽ 67 പേർക്ക് നടത്തിയ കൊവിഡ് പരിശോധനയിൽ 47 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു. ഇന്നലെ ഇവിടെ 33 തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ കണക്കുകൾ ആശങ്കപ്പെടുത്തുന്നതാണെന്നാണ് ആരോ​ഗ്യ വകുപ്പിന്റെ നി​ഗമനം. മധ്യ കേരളത്തിലെ ഏറ്റവും പ്രധാന ക്ലസ്റ്ററായി ഏറ്റുമാനൂർ മാറുന്നു എന്നാണ് വിലയിരുത്തൽ. രോ​ഗം സ്ഥിരീകരിച്ചവരിൽ ഭൂരിഭാ​ഗവും പച്ചക്കറി  ചന്തയിലെ അതിഥി തൊഴിലാളികൾക്കാണ്.  ഇവരുടെ സമ്പർക്ക പട്ടിക വിപുലമാണ്. ജി്ലയിലെ വിവിധ ഭാ​ഗങ്ങളിലേക്ക് ഇവിടെ നിന്ന് വൻ തോതിൽ ചരക്കുകൾ കൊണ്ടുപോകുന്നുണ്ട്. അതുകൊണ്ട് തന്നെ രോ​ഗ വ്യാപനം അതിതീവ്രമാകുമെന്നാണ് കരുതുന്നത്. ഏറ്റുമാനൂരിലും സമീപ പഞ്ചായത്തകളിലും സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രദേശത്തെ വാഹന​ഗതാ​ഗതം പൂർണമായും തടഞ്ഞിരിക്കുകയാണ്. എംസി റോഡിലൂടെയുള്ള ​ഗതാ​ഗതം മാത്രമാണ് അനുദിച്ചിരിക്കുന്നത്. ഏറ്റുമാനൂരിൽ കൂടുതൽ രോ​ഗ വ്യാപനത്തിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

കോട്ടയം മെഡിക്കൽ കോളേജിലും രോ​ഗവ്യാപനം രൂക്ഷമാവുകയാണ്. കഴിഞ്ഞ ദിവസം ഏതാനും വാർഡുകൾ അടച്ചിടാൻ നിർദ്ദേശിച്ചിരുന്നു. ​ഗൈനക്കോളജി വാർഡിൽ നിന്ന് ഇന്ന് ഒരാൾക്ക് രോ​ഗം സ്ഥിരീകരിച്ചു. കോട്ടയം മെഡിക്കൽ കോളേജിലെ 55 ഡോക്ടർമാർ നിരീക്ഷണത്തിലാണ്. ഇത് മെഡിക്കൽ കോളേജിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.ഇടുക്കിയിലെ ചെറുതോണിയിൽ കഴിഞ്ഞ ദിവസം 19 പേർക്ക് രോ​ഗം സ്ഥിരീകരിച്ചിരുന്നു. ഈ പ്രദേശത്ത് മുപ്പതിലധികം പേർക്കാണ് രോ​ഗബാധയുള്ളത്. ഇവിടെ ഒരു കോളനി കേന്ദ്രീകരിച്ചാണ് രോ​ഗബാധയുണ്ടായത്. കരിമ്പനിൽ നിന്ന് എത്തിയ സ്ത്രീയിൽ നിന്നാണ് രോ​ഗ ബാധയുണ്ടായത്. ചെറുതോണിയിൽ രോ​ഗവ്യാപനം രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ. ഈ പ്രദേശം പൂർണ ലോക്ഡൗണിലേക്ക് പോകാനാണ് സാധ്യത. ചെറുതോണി പുതിയ ക്ലസ്റ്ററായി പ്രഖ്യാപിച്ചേക്കും.

തൃശ്ശൂർ ജില്ലയിൽ ഇരിങ്ങാലക്കുട ക്ലസ്റ്ററിൽ രോ​ഗവ്യാപനത്തിൽ കുറവുണ്ടായിട്ടില്ല. ഇവിടെ നിന്ന് പുറത്തേക്ക് രോ​ഗം പടരാത്തത് ഏറെ ആശ്വാസം നൽകുന്നുണ്ട്. കോട്ടപ്പുറം ചന്തയിൽ 220 ഓളം പേരെ കഴിഞ്ഞ ദിവസം പരിശോധനക്ക് വിധേയരാക്കിയിരുന്നു. ഇവയുടെ ഫലം പൂർണമായും നെ​ഗറ്റീവായിരുന്നു. ചാലക്കുടിയിലെ സാഹചര്യം ആശങ്കപ്പെടുത്തുന്നതാണ്.

Contact the author

Web Desk

Recent Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 5 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 5 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 6 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More