ലക്നൌ: ഉത്തപ്രദേശിലെ ആദിത്യനാഥ് മന്ത്രിസഭയിലെ ടെക്ക്നിക്കല്‍ എഡൃൂക്കേഷന്‍ മന്ത്രി കൊവിഡ് ബാധിച്ക് മരണപ്പെട്ടു. രോഗ ബാധയേറ്റ് ലക്നൌവില് ആശ്പത്രിയില് ചികിത്സയിലായിരുന്ന കമല്‍ റാണി വരുണ്‍ ആണ് മരിച്ചത്. ഇന്ന് രാവിലെയോടെ മരണം സ്ഥിരീകരിച്ചു. മന്ത്രി കമല്‍ റാണിക്ക് 62 വയസ്സായിരുന്നു.
കഴിഞ്ഞ മാസം 18 നാണ് മന്ത്രിയെ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രമേഹം, രക്താതിസമ്മര്ദ്ടം, തൈറോയ്ഡ് തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ആശുപത്രിയില്‍ പ്രവേശ്പ്പിച്ച മന്ത്രിയെ അന്നുതന്നെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയാണുണ്ടായത്.
യു പി മന്ത്രിസഭയിലെ ഏക വനിതാ മന്ത്രിയായ കമല്‍ റാണി വരുണ്‍ കാണ്‍പൂരിലെ ഗതംപൂരില്‍ നിന്നുള്ള നിയമസഭാംഗമാണ്. നേരത്തെ രണ്ടുതവണ രാജ്യസഭാഗംമായിരുന്നു. രാഷ്ട്രപതി രാമനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ അനുശോചിച്ചു.