തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ച് ഈ മാസം 24 നു നിയമ സഭ വിളിച്ചുകൂട്ടാന്‍ ഇന്ന ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. അന്ന് തന്നെ കേരളത്തില്‍ നിന്ന് രാജ്യസഭയില്‍ ഒഴിവുവന്ന സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കും. എം പി വീരേന്ദ്ര കുമാറിന്റെ നിര്യാണം മൂലം ഒഴിവുവന്ന സീറ്റിലേക്ക് അദ്ദേഹത്തിന്റെ മകനും എല്‍ ജെ പി സംസ്ഥാന പ്രസിഡന്റുമായ എം വി ശ്രേയാംസ് കുമാറാണ് എല്‍ ഡി എഫ് സ്ഥനാര്‍ഥിയായി മത്സരിക്കുന്നത്.
നിയമസഭാ സമ്മേളനം വിളിക്കുന്നതിന്റെ നടപടി ക്രമങ്ങളുടെ ഭാഗമായി സഭാ സമ്മേളനം വിളിക്കാന്‍ ഗവര്‍ണ്ണറോട് ആവശ്യപ്പെടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കൊവിഡ് സാഹചര്യങ്ങള്‍ മാനിച്ച് നേരത്തെ ചേരേണ്ട സഭാ സമ്മേളനം മാറ്റിവെക്കുകയായിരുന്നു.