അമേരിക്കയിലെ ഡെത്ത് വാലിയില്‍ ഭൂമിയിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി

കാലിഫോർണിയയിലെ ഡെത്ത് വാലി നാഷണൽ പാർക്കിൽ എക്കാലത്തെയും ഉയർന്ന താപനില രേഖപ്പെടുത്തി. 130 എഫ് (54.4 സി) താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യു‌എസ് ദേശീയ കാലാവസ്ഥാ ഏജന്‍സിയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തിയത്. യുഎസിന്റെ പടിഞ്ഞാറൻ തീരത്ത് ഉഷ്ണ തരംഗം രൂക്ഷമാകുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് ചൂട് സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തിയത്. ഈ ആഴ്ച താപനില ഇനിയും ഉയരുമെന്ന് പ്രവചിക്കപ്പെടുന്നു.

2013 ൽ ഡെത്ത് വാലിയില്‍ രേഖപ്പെടുത്തിയ 129.2 എഫ് (54 സി) ആയിരുന്നു സമീപകാലത്ത്  ഭൂമിയില്‍ രേഖപ്പെടുത്തപ്പെട്ട ഏറ്റവും ഉയർന്ന താപനില. ഒരു നൂറ്റാണ്ട് മുമ്പ് 56.6 സി എന്ന അതിരൂക്ഷമായ താപനില രേഖപ്പെടുത്തിയതും ഇതേ പ്രദേശത്താണ്.

നിലവിലെ ഹീറ്റ് വേവ് തെക്ക്-പടിഞ്ഞാറ് അരിസോണ മുതൽ വടക്ക്-പടിഞ്ഞാറ് വാഷിംഗ്ടൺ സ്റ്റേറ്റ് വരെ നീളുന്നു. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഇത് ഏറ്റവും ഉയർന്ന നിലയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. അത് കഴിഞ്ഞാല്‍ ചൂടിന്റെ കാഠിന്യം കുറയും. 

Contact the author

Environmental Desk

Recent Posts

Environment Desk 2 months ago
Environment

2000 മുതല്‍ ഹിമാലയൻ മലനിരകള്‍ ഉരുകുന്നത് ഇരട്ടിയായതായി പഠനം

More
More
Web Desk 4 months ago
Environment

ലോകത്ത് കാര്‍ബണ്‍ഡൈ ഓക്‌സൈഡ് പുറത്തുവിടുന്നത് കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട്

More
More
Web Desk 4 months ago
Environment

കാട്ടുതീ: ഓസ്‌ട്രേലിയയില്‍ വംശനാശഭീഷണി നേരിടുന്ന കോലകള്‍ ദുരിതത്തില്‍

More
More
Web Desk 5 months ago
Environment

കോഴിക്കോടുള്‍പ്പെടെ ഇന്ത്യയിലെ 30 നഗരങ്ങള്‍ കടുത്ത ജലക്ഷാമത്തിലേക്ക്

More
More
Environment Desk 6 months ago
Environment

ഏറ്റവുമധികം പ്രകൃതി ദുരന്തങ്ങൾ നേരിടേണ്ടി വന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാമത്

More
More
Environment Desk 6 months ago
Environment

ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷം

More
More