ചരിത്രത്തിലാദ്യമായി പിഎസ്ജി ചാമ്പ്യൻസ് ലീ​ഗ് ഫൈനലിൽ

ലിസ്ബണിൽ ലൈപ്സിഷിനെ മലർത്തിയടിച്ച് ചരിത്രത്തിലാദ്യമായി പിഎസ്ജി ചാമ്പ്യൻസ് ലീ​ഗ് ഫൈനലിൽ കടന്നു. കളിയിലൂടനീളം ആധ്യപത്യം പുലർത്തിയ പിഎസ്ജി എതിരില്ലാത്ത മൂന്ന് ​ഗോളുകൾക്കാണ് ലൈപ്സിഷിനെ തോൽപ്പിച്ചത്. അർജിന്റീനിയൻ സൂപ്പർതാരം ഏഞ്ചൽ ഡി മരിയയുടെ തകർപ്പൻ പ്രകനമാണ് പിഎസ്ജിക്ക് കാര്യങ്ങൾ അനായാസമാക്കിയത്. ആദ്യ ​ഗോളിന് വഴിയൊരുക്കിയ ഡി മരിയ രണ്ടാം ​​ഗോൾ ലൈപ്സിഷിന്റെ വലയിലെത്തിച്ചാണ് പിഎസ്ജിയുടെ 40 വർഷത്തെ ചരിത്രത്തിൽ സുവർണ താരമായത്. 

കളിയുടെ 13 ആം മിനുട്ടിൽ പിഎസ്ജി മുന്നിലെത്തി. ഡി മരിയയുടെ ബോക്സിലേക്കുള്ള മികച്ച ക്രോസ് കണക്റ്റ് ചെയ്ത് മാർക്വിനോസ് സ്കോർ ബോർഡ് തുറന്നു. ഇടവേളക്ക് തൊട്ട് മുൻപ് ഡി മരിയ ലീഡ് വർദ്ധിപ്പിച്ചു. ലൈപ്സിഷ് പ്രതിരോധത്തിലെ പാളിച്ച മുതലെടുത്ത ഡി മരിയ അനായാസം ​ഗോൾ നേടി. രണ്ടാം പകുതിയിൽ തിരിച്ചു വരവിന് ലൈപ്സിഷ് ശ്രമിച്ചെങ്കിലും പിഎസ്ജി പ്രതിരോധം ഉറച്ചു നിന്നു. 55 ആം മിനുട്ടിൽ യുവാൻ ബർണാഡ് മൂന്നാം ​ഗോൾ നേടി പിഎസ്ജിയുടെ ഫൈനൽ ഉറപ്പിച്ചു. ഡി മരിയയാണ് കളിയിലെ താരം.

ഇന്ന് നടക്കുന്ന ബയേൺ മൂണിക്ക്, ഒളിമ്പിക്ക് ല്യോൺ മത്സരത്തിലെ വിജയി ഫൈനലിൽ പിഎസ്ജിയെ നേരിടും. ഈ മാസം 24 നാണ് കലാശപ്പോരാട്ടം.

Contact the author

Web Desk

Recent Posts

Football

'സ്‌പെയിന്‍ വിടില്ല, വംശീയവാദികള്‍ എന്റെ മുഖം കണ്ടുകൊണ്ടിരിക്കട്ടെ'- വിനീഷ്യസ് ജൂനിയര്‍

More
More
Web Desk 3 months ago
Football

ഫിഫ ദ ബെസ്റ്റിന്റെയും ബലോന്‍ ദ് ഓറിന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടു - റൊണാള്‍ഡോ

More
More
Sports Desk 3 months ago
Football

2023ല്‍ 54 ഗോളുകള്‍; 'ഗോട്ട്' ക്രിസ്റ്റ്യാനോ തന്നെ

More
More
Sports Desk 7 months ago
Football

പിഎസ്ജിയിലെ അവസാന നാളുകള്‍ എനിക്കും മെസ്സിക്കും നരകതുല്യമായിരുന്നു - നെയ്മര്‍

More
More
Sports Desk 8 months ago
Football

നെയ്മറും സൗദി പ്രൊ ലീഗിലേക്ക്; അല്‍ ഹിലാലുമായി കരാറിലെത്തി

More
More
Web Desk 8 months ago
Football

ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസം ജിയാന്‍ ലൂയി ബഫണ്‍ വിരമിക്കുന്നു

More
More