പെട്ടിമുടിയിൽ ഇനിയും ലഭിക്കാനുള്ള അഞ്ചുപേര്‍ക്കുള്ള തെരച്ചില്‍ തുടരും; നേതൃത്വം അഡ്വഞ്ചര്‍ ടീമിന്

തിരുവനന്തപുരം: പെട്ടിമുടി ദുരന്തത്തിൽ ശേഷിക്കുന്ന 5 പേർക്കുള്ള തിരച്ചിലാണ് നിലവിൽ നടക്കുന്നത്. അത് തുടരും. ഗ്രാവൽ ബാങ്ക്, ഭൂതക്കുഴി മേഖലകളിലാണ് തെരച്ചില്‍. വനമേഖലകളും പുഴയും കേന്ദ്രീകരിച്ചു തന്നെയാണ് മുന്നോട്ടുള്ള തിരച്ചിൽ. എൻ.ഡി.ആർ.എഫിന്റെയും ഫയർഫോഴ്സിന്റെയും മൂന്നാറിലെ അഡ്വഞ്ചർ ടീമിന്റെയും നേതൃത്വത്തിൽ പോലീസിന്റെയും വനംവകുപ്പ് ജീവനക്കാരുടെയും സാഹായവും ഉൾപ്പെടുത്തി തിരച്ചിൽ നടത്തും. ഇനിയുള്ള തിരച്ചിലിന് പരിചയസമ്പന്നരായവരെ ഉൾപ്പെടുത്തി പ്രത്യേക ടീം രൂപികരിക്കും.

ഏറെ ദുഷ്‌കരമായ വന പ്രദേശത്തെക്കുറിച്ച് കൃത്യമായി പഠിച്ചശേഷം ഭൂതക്കുഴി മേഖലയിൽ ചൊവാഴ്ച്ച വീണ്ടും തിരച്ചിൽ നടത്താനാണ് തീരുമാനം. മഴയും മഞ്ഞും മൂലം കാലാവസ്ഥ പ്രതികൂലമായത് കഴിഞ്ഞ ദിവസങ്ങളിലെ തിരച്ചിലിനെ സാരമായി ബാധിച്ചിരുന്നു. ദുരന്തം നടന്ന പെട്ടിമുടിയിൽ നിന്ന് പത്ത് കിലോമീറ്ററിലധികം ദൂരെയാണ് ഭൂതക്കുഴി സ്ഥിതി ചെയ്യുന്നത്. വഴുക്കലുള്ള വലിയപ്പാറകൾ ഉള്ള പ്രദേശമായതിനാൽ റോപ്പ് മറ്റ് സുരക്ഷാ സംവിധാനങ്ങളും സാങ്കേതിക സംവിധാനങ്ങളും തിരച്ചിലിന് ഉപയോഗിക്കും. ഡ്രോൺ ഉപയോഗിച്ചും പ്രദേശത്ത് തിരച്ചിൽ നടത്തും.

ആവശ്യമായ സാഹചര്യത്തിൽ ഓക്‌സിജൻ സിലണ്ടർ ഉപയോഗപ്പെടുത്താനും യോഗം തീരുമാനിച്ചു. തിരച്ചിൽ നടക്കുന്ന വനമേഖലയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ കടുവയുടെയും വന്യമൃഗങ്ങളുടെയും സാന്നിദ്ധ്യം അനുഭവപ്പെട്ടിരുന്നു. ഇത്തരം സാഹചര്യത്തിൽ തുടർന്നുള്ള തിരച്ചിലിന് പ്രദേശവാസികളുടെകൂടി സഹായത്തോടെ പ്രത്യേക പ്ലാൻ തയ്യാറാക്കും. ദുരന്തമുണ്ടായ പെട്ടിമുടിയിൽ മണ്ണ് അടിഞ്ഞുകൂടിയത് നീക്കം ചെയ്തുള്ള പരിശോധന ആവശ്യമെങ്കിൽ വീണ്ടും നടത്താനും അവലോകന യോഗത്തിൽ തീരുമാനിച്ചു. 

 ദേവികുളം എം എൽ എ എസ് രാജേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ ഇടുക്കി എം പി ഡീൻ കുര്യാക്കോസ്, ജില്ലാ കളക്ടർ എച്ച് ദിനേശൻ, സബ് കളക്ടർ പ്രേം കൃഷ്ണൻ, അസി. കളക്ടർ സൂരജ് ഷാജി,ഡി.എഫ്.ഒ കണ്ണൻ, മൂന്നാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കറുപ്പസ്വാമി, ജനപ്രതിനിധികൾ, വകുപ്പ്തല ഉദ്യോഗസ്ഥർ തുടങ്ങിയവരും പെട്ടിമുടി ദുരന്തത്തിൽ അകപ്പെട്ടവരുടെ ബന്ധുക്കളും യോഗത്തിൽ പങ്കെടുത്തു.

ഇന്ന് നടത്തിയ തെരച്ചില്‍ നിര്‍ത്തിവെച്ചു. ഇന്നത്തെ തെരച്ചിലില്‍ ആരെയും  കണ്ടെത്താന്‍ കഴിഞ്ഞില്ല.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More