കടം തീർക്കാൻ കമ്പനികളുടെ നികുതികള്‍ വെട്ടിച്ചുരുക്കി

 കോർപ്പറേറ്റ് നികുതി നിരക്ക് കുത്തനെ വെട്ടിക്കുറച്ചത് പ്രഖ്യാപിച്ചത് ഗുണകരമായെന്ന് റിസർവ് ബാങ്ക് വാർഷിക റിപ്പോർട്ട്. ഇൻവെസ്റ്റ്മെന്റ് സൈക്കിൾ ഉദ്ദേശിച്ചപോലെ പുനരാരംഭിക്കാൻ സഹായിച്ചില്ലെങ്കിലും  കമ്പനികളുടെ കടം കുറയ്ക്കുന്നതിനും ക്യാഷ് ബാലൻസ് വർദ്ധിപ്പിക്കുന്നതിനും സഹായിച്ചു എന്ന് റിപ്പോർട്ടിൽ പറയുന്നു. 

സമ്പദ്‌വ്യവസ്ഥയിൽ നിക്ഷേപ പ്രവർത്തനങ്ങൾ കൂടുതൽ ദുർബലമായതിനാൽ, ആസ്തി വഴിയുള്ള ധനസമ്പാദനവും,  പ്രധാന തുറമുഖങ്ങളുടെ സ്വകാര്യവൽക്കരണവും സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള ഒരു മാർഗമായി റിസർവ് ബാങ്ക് നിർദ്ദേശിച്ചു. നിക്ഷേപ ഡിമാന്റിന്റെയും സമ്പദ്‌വ്യവസ്ഥയിലെ മൂലധനച്ചെലവിന്റെയും ബലഹീനത ചൂണ്ടിക്കാണിച്ചുകൊണ്ട്, സർക്കാർ നേതൃത്വത്തിലുള്ള നിക്ഷേപത്തിന് പുനരുജ്ജീവനത്തിന്റെ ആവശ്യമുണ്ടെന്നും റിപ്പോർട്ട്‌  വ്യക്തമാക്കി.

ആഭ്യന്തര കമ്പനികൾക്കുള്ള നികുതി നിരക്ക് 22 ശതമാനമായും പുതിയ ആഭ്യന്തര നിർമാണ കമ്പനികൾക്ക് 15 ശതമാനമായും നികുതി കുറച്ചതായി ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു. ഇതിലൂടെ, മറ്റ് നടപടികൾക്കൊപ്പം ഖജനാവിന് പ്രതിവർഷം 1.45 ലക്ഷം കോടി രൂപ ചിലവ് വരുമെന്ന് കണക്കാക്കുന്നു. ആസ്തി വഴിയുള്ള ധനസമ്പാദനവും സ്വകാര്യവൽക്കരണവും വരുമാനവിഭവങ്ങൾ സ്വരൂപിക്കാൻ സഹായിക്കുമെങ്കിലും, ഘടനാപരമായ പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിനും ഇൻഫ്രാ പ്രോജക്ടുകൾ വേഗത്തിൽ നടപ്പാക്കുന്നതിനും ചരക്ക് സേവന നികുതി (ജിഎസ്ടി) കൗൺസിൽ തരം തിരിച്ച് അധികാരികളെ ഏൽപ്പിക്കണമെന്നും റിസർവ് ബാങ്ക് ശുപാർശ ചെയ്തു.

Contact the author

Economic Desk

Recent Posts

Web desk 1 week ago
Economy

സ്വര്‍ണവില 54,000 കടന്നു; സര്‍വ്വകാല റെക്കോര്‍ഡിലേക്ക്

More
More
Web Desk 3 weeks ago
Economy

51,000-വും കടന്ന് സ്വര്‍ണ വില

More
More
Web Desk 4 weeks ago
Economy

'എന്റെ പൊന്നേ'; അരലക്ഷം കടന്ന് സ്വര്‍ണവില

More
More
Web Desk 1 month ago
Economy

സ്വര്‍ണ്ണവില അമ്പതിനായിരത്തിലേക്ക്; പവന് 800 രൂപ കൂടി

More
More
Web Desk 3 months ago
Economy

യുപിഐ ഇടപാടുകളില്‍ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ആര്‍ ബി ഐ

More
More
Web Desk 4 months ago
Economy

സ്വര്‍ണ്ണ വിലയില്‍ വൻ ഇടിവ് - പവന് 800 രൂപ കുറഞ്ഞു

More
More