സുരക്ഷയാണ് പ്രധാനം; മിസൈല്‍ ആക്രമണത്തെപോലും ചെറുക്കാന്‍ ശേഷിയുള്ള ബെന്‍സ് സ്വന്തമാക്കി അംബാനി

ശക്തമായ സുരക്ഷാ സംവിധാനമുള്ള മെഴ്‌സിഡസ് ബെന്‍സ് എസ്600 ഗാര്‍ഡ് സ്വന്തമാക്കി മുകേഷ് അംബാനി. ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരൻമാരുടെ പട്ടികയിൽ ഏഴാം സ്ഥാനത്തുള്ള അദ്ദേഹത്തിന് സര്‍ക്കാര്‍ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ ഉറപ്പുവരുത്തുന്നുണ്ട്. എന്നാലും സുരക്ഷ അല്പംകൂടി കൂട്ടുന്നതിന്റെ ഭാഗമായാണ് ഏകദേശം പത്തു കോടി വിലവരുന്ന ബുള്ളറ്റ് പ്രൂഫ് വാഹനം ജര്‍മ്മനിയില്‍നിന്നും നേരിട്ട് ഇറക്കുമതി ചെയ്തത്.

ഭൂമിയിലെ ഏറ്റവും സുരക്ഷിതമായ ആഡംബര വാഹനമാണിതെന്നാണ് മെഴ്‌സിഡിസിന്റെ അവകാശവാദം. ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തെ ചെറുക്കാന്‍ ശേഷിയുള്ളതും, ബോംബ്, ഗ്രനേഡ്, മൈന്‍, വെടിയുണ്ട തുടങ്ങിയവയെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ബുള്ളറ്റ് പ്രൂഫ് ബോഡിയാണ് ഈ വാഹനത്തിന്റെ പ്രധാന സവിശേഷത. 

6.0 ലിറ്റര്‍, വി12 പെട്രോള്‍ എന്‍ജിനാണ് വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്. 530 പിഎസ് കരുത്തുല്‍പാദിപ്പിക്കാന്‍ ഈ എന്‍ജിന് ശേഷിയുണ്ട്. കൂടാതെ തീപിടിക്കാതിരിക്കാനും ഇന്ധനടാങ്ക് പൊട്ടിത്തെറിക്കാതിരിക്കാനുമുള്ള സംവിധാനങ്ങളുമുണ്ട്. കാറിന്റെ ആകെ ഭാരം 4 ടണ്ണാണ്. ഓരോ വിന്‍ഡോയ്ക്കും 80 കിലോഗ്രാം ഭാരമുണ്ട്. ഓരോ ഗ്ലാസ്സും 65 മില്ലിമീറ്റര്‍ തടിയുള്ളവയുമാണ്‌.

Contact the author

Auto Desk

Recent Posts

National Desk 6 months ago
Automobile

പിൻസീറ്റിലും സീറ്റ് ബെൽറ്റ് നിര്‍ബന്ധമാക്കും - കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി

More
More
Web Desk 1 year ago
Automobile

ടയര്‍ കമ്പനികളുടെ പകല്‍കൊള്ള കയ്യോടെ പിടിച്ച് സിസിഐ; 1,788 കോടി രൂപ പിഴയടക്കണം

More
More
Web Desk 1 year ago
Automobile

പത്തുവര്‍ഷത്തെ കാത്തിരിപ്പ്; 1.84 കോടിയുടെ പോര്‍ഷെ കരേര സ്വന്തമാക്കി മംമ്ത മോഹന്‍ദാസ്

More
More
Web Desk 1 year ago
Automobile

ടാറ്റയുടെ പുതിയ ഇലക്ട്രിക് കാറിന് ക്രാഷ് ടെസ്റ്റിൽ 4 സ്റ്റാർ

More
More
Web Desk 1 year ago
Automobile

ഫാസ്റ്റ് ടാ​ഗു വഴി പമ്പുകളിൽ നിന്ന് ഇന്ധനം നിറക്കാം

More
More
Business Desk 1 year ago
Automobile

ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ പമ്പുകളിൽ ടാറ്റാ ഇലക്ട്രിക്ക് ചാർജിം​ഗ് സ്റ്റേഷനുകൾ സ്ഥാപിക്കും

More
More