ജിഡിപി ഡ്രോപ്പ് ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടും: ചിദംബരം

ജിഡിപി 23.9 ശതമാനമായി ചുരുങ്ങിയത് രാജ്യത്തിനേറ്റ കനത്ത പ്രഹരമാണെന്ന് മുൻ ധനമന്ത്രി പി. ചിദംബരം പറഞ്ഞു. സമ്പദ്‌വ്യവസ്ഥയെയും കൊവിഡ്‌ പകർച്ചവ്യാധിയെയും അലസമായി കൈകാര്യം ചെയ്യുന്ന മോദി സർക്കാർ ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയാണെന്നും ചിദംബരം കുറ്റപ്പെടുത്തി.

സമ്പദ്‌വ്യവസ്ഥകളിലെ തകര്‍ച്ച ഏറ്റവും കൂടുതൽ ബാധിച്ചത് അമേരിക്കയെയാണ്, രണ്ടാമതായി ബാധിച്ചത് ഇന്ത്യയെയും. ഏഴോ എട്ടോ സ്ഥാനങ്ങളിലുള്ള ചൈന, ജപ്പാൻ, ഫ്രാൻസ്, ജർമ്മനി, യുകെ തുടങ്ങിയ രാജ്യങ്ങൾക്ക് സാമ്പത്തിക തകർച്ചയുടെ ആഘാതം കുറയ്ക്കാനായെങ്കിലും, അക്കാര്യത്തില്‍ ഇന്ത്യ വളരെ പുറകിലാണെന്നു ചിദംബരം പറഞ്ഞു. കൊവിഡ്‌ രോഗവ്യാപനത്തില്‍ തൊഴിലും  വരുമാനവും നഷ്ടപ്പെട്ട പാവപ്പെട്ടവർക്ക് പണം നൽകാനായി സർക്കാർ ഫണ്ട് വിനിയോഗിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  ജിഡിപിയുടെ വീണ്ടെടുക്കൽ അടുത്തകാലത്തൊന്നും പ്രവർത്തികമാകില്ലെന്ന് താൻ ഭയപ്പെടുന്നുവെന്നും അദ്ദേഹം ആശങ്കയറിയിച്ചു.

2020-21 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 23.9 ശതമാനമായി ഇടിഞ്ഞിരുന്നു. ഇത് കൊവിഡ് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് എത്രത്തോളം നാശനഷ്ടമുണ്ടാക്കി എന്നത് കൃത്യമായി വെളിപ്പെടുത്തുന്നുണ്ട്. അടിസ്ഥാനപരമായി, കഴിഞ്ഞ മൂന്ന് വർഷത്തെ ദുർഭരണം രാജ്യത്തെ സമ്പാദ് വ്യവസ്ഥയെ ഒന്നാകെ തകിടം മറിച്ചുവെന്നും ചിദംബരം കുറ്റപ്പെടുത്തി.

Contact the author

National Desk

Recent Posts

Web desk 1 week ago
Economy

സ്വര്‍ണവില 54,000 കടന്നു; സര്‍വ്വകാല റെക്കോര്‍ഡിലേക്ക്

More
More
Web Desk 3 weeks ago
Economy

51,000-വും കടന്ന് സ്വര്‍ണ വില

More
More
Web Desk 3 weeks ago
Economy

'എന്റെ പൊന്നേ'; അരലക്ഷം കടന്ന് സ്വര്‍ണവില

More
More
Web Desk 1 month ago
Economy

സ്വര്‍ണ്ണവില അമ്പതിനായിരത്തിലേക്ക്; പവന് 800 രൂപ കൂടി

More
More
Web Desk 3 months ago
Economy

യുപിഐ ഇടപാടുകളില്‍ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ആര്‍ ബി ഐ

More
More
Web Desk 4 months ago
Economy

സ്വര്‍ണ്ണ വിലയില്‍ വൻ ഇടിവ് - പവന് 800 രൂപ കുറഞ്ഞു

More
More