സ്കോഡ റാപ്പിഡിന്റെ ഓട്ടോമാറ്റിക് ഓപ്ഷന് പുറത്തിറങ്ങി. 1.0 ലിറ്റര്‍ ടിഎസ്ഐ എഞ്ചിന്, ആറ്-സ്പീഡ് ഗിയര്‍ബോക്സ്, എന്നിവയാണ് വാഹനത്തിന്റെ പ്രത്യേകത. വാഹനത്തിന്റെ ബുക്കിംഗ് ഇതിനകം ആരംഭിച്ചു. 25000 രൂപ ടോക്കണ്‍ നല്‍കിയാണ് ബുക്കിംഗ്. ഇന്ത്യയില്‍ ഇത് 9.49 ലക്ഷം മുതല്‍ 13.29 ലക്ഷം വരെയാണ് കാറിന്റെ വില
999 സിസി, മൂന്ന് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന് ഉള്ള വെരിയന്റ് മാത്രമാണ് സ്കോട ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. 108 ബി എച്ച് പി കരുത്തില്‍ 5000-5500 മുതല്‍ ആര്‍പിഎം ല്‍ 108 ബി എച്ച് പി കരുത്താണ് വാഹനം വാഗ്ദാനം ചെയ്യുന്നത്.
വോക്സ്വാഗണ് വെന്റോ പോളോ ജിട്ടി ട്ടിഎസ് ഐ എന്നീ വാഹനങ്ങള്‍ നല്കുന്ന അതേ ഫീച്ചറുകളാണ് സ്കോഡയും നല്‍കുന്നത്. 16.24 കിലോമീറ്റര്‍ ഇന്ധന ക്ഷമതയാണ് സ്കോഡ ഉറപ്പു നല്‍കുന്നത്. പുതിയ ഓഫറിനായുള്ള ഡെലിവറികള്‍ സെപ്റ്റംബര്‍ 18 മുതല്‍ ആരംഭിക്കുമെന്നും കമ്പനി സ്ഥിരീകരിച്ചു.