തൊഴിലില്ലായ്മ; രാജ്യത്ത് 60 ലക്ഷത്തിലധികം വൈറ്റ് കോളര്‍ പ്രൊഫഷണലുകള്‍ തൊഴില്‍രഹിതരായി

രാജ്യത്തെ നിര്‍ബന്ധിത ലോക്ക് ഡൗണ്‍ മൂലം ഔദ്യോഗിക മേഖലയില്‍ തൊഴിലില്ലായ്മ രൂക്ഷമാകുന്നു. സിഎംഐഇയുടെ കണ്‍സ്യൂമര്‍ പിരമിഡ്‌സ് ഹൗസ്‌ഹോള്‍ഡ് സര്‍വേ പ്രകാരം മെയ് മുതല്‍ ഓഗസ്റ്റ് വരെ രാജ്യത്ത് 66 ലക്ഷം വൈറ്റ് കോളര്‍ പ്രൊഫഷണലുകള്‍ക്ക് ജോലി നഷ്ടപ്പെട്ടതായി കണക്കുകളുണ്ട്.

സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മാര്‍, ഫിസിഷ്യന്‍മാര്‍, അധ്യാപകര്‍, അക്കൗണ്ടന്റുമാര്‍, അനലിസ്റ്റുകള്‍ തുടങ്ങിയവര്‍ക്കാണ് വലിയ രീതിയില്‍ തൊഴില്‍ നഷ്ടം സംഭവിച്ചതെന്ന് സര്‍വേയില്‍ പറയുന്നു. കഴിഞ്ഞ നാല് വര്‍ഷമായി ഇവരുടെ തൊഴില്‍ രംഗത്ത് ഉണ്ടായ നേട്ടങ്ങളെല്ലാം തകര്‍ക്കുന്നതാണ് ലോക്ക്ഡൗണ്‍ സമയത്തെ നഷ്ടം.

 യോഗ്യതയുള്ള സ്വയംതൊഴില്‍ പ്രൊഫഷണല്‍ സംരംഭകരെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും സിഎംഇഇ വ്യക്തമാക്കുന്നു. അത്തരക്കാര്‍ക്കുള്ള തൊഴില്‍ 2019 മെയ്-ഓഗസ്റ്റ് കാലയളവില്‍ 1.88 കോടിയായിരുന്നു എന്നാല്‍ 2020 ജനുവരി-ഏപ്രില്‍ മാസങ്ങളില്‍ ഇത് ക്രമേണ 1.81 കോടിയായി കുറഞ്ഞിട്ടുണ്ട്.

Contact the author

National Desk

Recent Posts

National Desk 21 hours ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 1 day ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More