പ്ലേ സ്റ്റോറിൽ നിന്ന് പേടിഎം, പേടിഎം ഫസ്റ്റ് ഗെയിം ഫാന്റസി അപ്ലിക്കേഷനുകൾ നീക്കംചെയ്ത് ഗൂഗിൾ. അപ്ലിക്കേഷൻ നീക്കംചെയ്തതിന്റെ കാരണം ഗൂഗിൾ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, ചൂതാട്ടം നടത്തുന്ന ആപ്പുകളെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ തുടരാന്‍ അനുവദിക്കില്ലെന്ന തീരുമാനം ഗൂഗിൾ പുറത്തുവിട്ടതിന് മണിക്കൂറുകള്‍ക്കുള്ളിലാണ് ആപ്പ് നീക്കം ചെയ്തത്.
ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് സെക്യൂരിറ്റി ആന്റ് പ്രൈവസി പ്രോഡക്ട് വൈസ് പ്രസിഡന്റ് സൂസന് ഫ്രേ ആന്‍ഡ്രോയ്ഡിന്റെ സുരക്ഷയെയും സ്വകാര്യതയെയും സംബന്ധിച്ച വിശദമായ വിവരങ്ങള്‍ ബ്ലോഗ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പേടിഎമ്മിനെതിരെ നടപടിയെടുത്തത്. അതേസമയം, അപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽ ഉടൻ മടങ്ങിയെത്തുമെന്നും എല്ലാവരുടെയും പണം പൂർണ്ണമായും സുരക്ഷിതമാണെന്നും പേടിഎം അറിയിച്ചു.
പേടിഎം ബിസിനസ്സ്, പേടിഎം മാൾ, പേടിഎം മണി എന്നിവയും മറ്റ് ചില ആപ്ലിക്കേഷനുകളും ഇപ്പോഴും പ്ലേ സ്റ്റോറിൽ ലഭ്യമാണ്.