ബെവ്ക്യൂ ആപ്പ്: നേട്ടം കൊയ്തത് ബാറുകളെന്ന് ബെവ്കൊ

ബെവ്ക്യൂ ആപ്പുകൊണ്ട് നേട്ടം കൊയ്തത് ബാറുകള്‍ തന്നെയാണെന്ന് ബെവറേജസ് കോര്‍പറേഷന്‍. ആപ് മുഖേന നടന്ന ബുക്കിങ്ങിൽ ആദ്യ 10 ദിവസം മാത്രം 64.4% ടോക്കൺ ലഭിച്ചതു ബാറുകൾക്കും സ്വകാര്യ ബീയർ പാർലറുകൾക്കുമാണെന്നു  വിവരാവകാശ രേഖയിൽ പറയുന്നു. ആപ്പ് പൂര്‍ണ തോതില്‍പ്രവര്‍ത്തന സജ്ജമായതിന് ശേഷമുളള ആദ്യ പത്ത് ദിവസത്തെ കണക്കാണ് ബെവ്കോ രേഖയിലുള്ളത്.

ബാറുകളിലേക്കു കൂടുതൽ ടോക്കൺ പോകുന്ന തരത്തിലാണ് ആപ് ക്രമീകരിച്ചിരിക്കുന്നതെന്നു തുടക്കം മുതൽ ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ഈ ആരോപണത്തെ സര്‍ക്കാര്‍ പൂര്‍ണ്ണമായും തള്ളി. ബെവ്കോയുടെയും കണ്‍സ്യൂമര്‍ഫെഡിന്‍റെയും മദ്യശാലകള്‍വഴി വിതരണം ചെയ്തത് 10,26361 ടോക്കണുകളാണ്. ബാറുകള്‍ക്കും സ്വകാര്യ ബീയര്‍പാര്‍ലറുകള്‍ക്കും ലഭിച്ചതാവട്ടെ ഇരുപത് ലക്ഷത്തി അന്‍പത്തിനാലായിരത്തി അറുപത്തിയൊന്‍പത് ടോക്കണുകളും. 

ബവ്റിജസ് വെയർഹൗസിൽനിന്ന് 60:40 അനുപാതത്തിൽവേണം സർക്കാർ മദ്യശാലകൾക്കും സ്വകാര്യ മദ്യശാലകൾക്കും മദ്യം വിതരണം ചെയ്യാനെന്നാണു നിർദേശം.

Contact the author

News Desk

Recent Posts

Web desk 1 week ago
Economy

സ്വര്‍ണവില 54,000 കടന്നു; സര്‍വ്വകാല റെക്കോര്‍ഡിലേക്ക്

More
More
Web Desk 3 weeks ago
Economy

51,000-വും കടന്ന് സ്വര്‍ണ വില

More
More
Web Desk 4 weeks ago
Economy

'എന്റെ പൊന്നേ'; അരലക്ഷം കടന്ന് സ്വര്‍ണവില

More
More
Web Desk 1 month ago
Economy

സ്വര്‍ണ്ണവില അമ്പതിനായിരത്തിലേക്ക്; പവന് 800 രൂപ കൂടി

More
More
Web Desk 3 months ago
Economy

യുപിഐ ഇടപാടുകളില്‍ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ആര്‍ ബി ഐ

More
More
Web Desk 4 months ago
Economy

സ്വര്‍ണ്ണ വിലയില്‍ വൻ ഇടിവ് - പവന് 800 രൂപ കുറഞ്ഞു

More
More