ലോക്ക് ഡൗണിനിടെ ഓരോ മണിക്കൂറിലും മുകേഷ് അംബാനി സമ്പാദിച്ചത് 90 കോടി രൂപ

രാജ്യത്തെ അതി സമ്പന്നന്മാരുടെ പട്ടികയില്‍ മുകേഷ് അംബാനി വീണ്ടും ഒന്നാമത്. വെല്‍ത്ത് ഹൂറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് 2020-ലാണ് ഇക്കാര്യമുളളത്. ഇന്ത്യയിലെ ജനങ്ങളാകെ കൊവിഡ് പ്രതിസന്ധിയില്‍ മുങ്ങിയിരിക്കുമ്പോള്‍ അംബാനി സമ്പാദിച്ചത് ഓരോ മണിക്കൂറിലും 90 കോടി രൂപയാണ്. ഹൂറൂണിൻ്റെ സമ്പന്നരുടെ പട്ടിക പ്രകാരം 6,58,000 ലക്ഷം കോടി രൂപയാണ് മുകേഷ് അംബാനിയുടെ ആസ്തി. 

തുടര്‍ച്ചയായി ഒമ്പതാമത്തെ വര്‍ഷമാണ് ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരനായി അദ്ദേഹം തുടരുന്നത്. ഈവര്‍ഷത്തെ ആസ്തിയിലുണ്ടായ വര്‍ധന 2,77,000 കോടി രൂപയാണ്. ലോകത്തെ ശതകോടീശ്വരന്മാരുടെ പട്ടികയിലെ ആദ്യ പത്തുപേരിൽ ഒരാളായി അദ്ദേഹം ഇടം പിടിച്ചിരുന്നു.

1000 കോടിക്കുമുകളില്‍ ആസ്തിയുള്ളവര്‍ 828 പേരാണ് ഹൂറൂണ്‍ പട്ടികയിലുള്ളത്. അഞ്ചുവര്‍ഷത്തിനു മുമ്പുള്ളതിനേക്കാള്‍ മൂന്നിരട്ടിയാണ് വര്‍ധന.

Contact the author

Business Desk

Recent Posts

Web Desk 2 weeks ago
Economy

ക്രേയ്‌സ് ബിസ്‌കറ്റ് 500 കോടി രൂപ കേരളത്തില്‍ നിക്ഷേപിക്കും

More
More
Business Desk 3 weeks ago
Economy

വിപണിയില്‍ കാളക്കുതിപ്പ്; സെന്‍സെക്സ് ആദ്യമായി 60,000 പോയിന്റ് കടന്നു

More
More
Web Desk 2 months ago
Economy

ആപ്പിള്‍ കിലോ​ഗ്രാമിന് 15 രൂപ; നടുവൊടിഞ്ഞ് കർഷകർ

More
More
Web Desk 3 months ago
Economy

എസ്ബിഐ എടിഎമ്മില്‍ നാലുതവണയില്‍ കൂടുതല്‍ പോയാല്‍ കൈപൊള്ളും

More
More
Web Desk 5 months ago
Economy

ഇന്ധനവില സെഞ്ച്വറിയിലേക്ക്; ഇന്നും കൂട്ടി

More
More
Web Desk 5 months ago
Economy

തെരഞ്ഞെടുപ്പ് കഴിഞ്ഞു; പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധിച്ചു തുടങ്ങി

More
More