രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 75,829 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ഇന്ത്യയിലെ മൊത്തം കൊവിഡ് ബാധിതർ അറുപത്തഞ്ച് ലക്ഷം കടന്നു.
കഴിഞ്ഞ ദിവസത്തെ കണക്കുകൾ പുറത്തുവന്നത്തോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ 1 ലക്ഷം കടന്നു. രാജ്യത്ത് ഇപ്പോൾ 1,01,782 പേരാണ് കൊവിഡ് കാരണം മരണപ്പെട്ടത്. കൊവിഡ് മരണനിരക്കിൽ ആഗോളതലത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്ത് അമേരിക്കയും രണ്ടാം സ്ഥാനത്ത് ബ്രസീലുമാണ്.
പ്രതിദിനം ആയിരത്തിലധികം പേരാണ് കൊവിഡ് കാരണം രാജ്യത്ത് മരണപ്പെടുന്നത്. എന്നാൽ, ഇന്ത്യയുടെ രോഗമുക്തി നിരക്ക് 84.14 ശതമാനമായി ഉയർന്നിട്ടുണ്ട്. ഇതുവരെ 55 ലക്ഷത്തിൽപരം ആളുകളാണ് കൊവിഡ് മുക്തി നേടിയത്. 9,37,625 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 55,09,967 പേര് രോഗമുക്തി നേടുകയും ചെയ്തു. ആകെ രോഗം സ്ഥിരീകരിച്ചവരില്‍ 14.32 ശതമാനം പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്.