ഹത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തെ തടഞ്ഞുവെച്ചിരിക്കുകയാണെന്ന ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി

ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ കുടുംബത്തെ തടഞ്ഞു വെച്ചിരിക്കുകയാണെന്ന ഹർജി അലഹബാദ് ഹൈക്കോടതി തള്ളി. കുടുംബത്തെ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി വാത്മീകി സംഘടന നല്‍കിയ ഹേബിയസ് കോർപസ് ഹർജിയാണ് കോടതി തള്ളിയത്.

കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ ഹർജി ഇപ്പോൾ പരിഗണിക്കുന്നത് ശരിയായ നടപടിയല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി ഹർജി തള്ളിയത്. ജഡ്ജുമാരായ പ്രകാശ് പാഡിയ, പ്രിതിങ്കര്‍ ദിവാകര്‍ എന്നിവരുടെ ബെഞ്ചാണ് ഈ തീരുമാനം എടുത്തത്.

വാത്മീകി സംഘടന നല്‍കിയ ഹർജിയില്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ തടഞ്ഞുവെച്ചിരിക്കുകയാണെന്നും അവരെ സ്വതന്ത്രമായി സംസാരിക്കാന്‍ പോലും  അനുവദിക്കുന്നില്ലെന്നും വ്യക്തമാക്കിയിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തെ പൂട്ടിയിട്ട് അവരുടെ അനുവാദം പോലുമില്ലാതെയാണ് ഉത്തര്‍പ്രദേശ് പൊലീസ് മൃതദേഹം സംസ്‌കരിച്ചതെന്നും ഹർജിയില്‍ പറയുന്നുണ്ട്.

സെപ്റ്റംബർ പതിനാലിനാണ് ഉത്തർപ്രദേശിൽ പത്തൊൻപത് വയസുകാരി കൂട്ട ബലാത്സംഗത്തിനിരയായത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം നാക്ക് മുറിച്ചെടുത്തു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പെൺകുട്ടി ദിവസങ്ങൾ നീണ്ട ചികിത്സയ്‌ക്കൊടുവിലാണ് മരണപ്പെട്ടത്. പെൺകുട്ടിയുടെ മൃതദേഹം രഹസ്യമായി സംസ്കരിച്ചതിനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്.

Contact the author

National Desk

Recent Posts

National Desk 2 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 2 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 3 days ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 3 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More