മൊബൈല്‍ സ്ക്രീന്‍, ഗ്ലാസ്‌, കറന്‍സി എന്നിവയില്‍ 28 ദിവസം വരെ കൊറോണ വൈറസ്‌ നിലനില്‍ക്കുമെന്ന് പഠനം

ഫോൺ സ്ക്രീനുകളിലും കറൻസിയിലും സ്റ്റേയിൻലെസ്സ് സ്റ്റീലിലും കൊറോണ വൈറസ് 28 ദിവസം വരെ നിലനിൽക്കുമെന്ന് വിദഗ്ദർ. ഓസ്ട്രിയയിലെ കോമൺവെൽത്ത് സയൻസ് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ഓർഗനൈസേഷൻ (സിഎച്ച്ഐആർഒ) നടത്തിയ പഠനത്തിലാണ് റിപ്പോർട്ട്‌. വൈറസിനെ അതിവേഗം ഇല്ലാതാക്കുന്ന അള്‍ട്ര വയലറ്റ് പ്രകാശം എത്താത്ത തരത്തില്‍ ഇരുട്ടിലാണ് പരീക്ഷണം നടത്തിയത്. 

സാധനങ്ങളുടെ ഉപരിതലത്തിൽ വൈറസ് എത്രകാലം വരെ നിലനിൽക്കുമെന്നത് ആശങ്ക സൃഷ്ടിക്കുന്നുവെന്നും ശാസ്ത്രജ്ഞർ അറിയിച്ചു. ഇതിനെക്കുറിച്ചുള്ള പഠനം വൈറസിന്റെ വ്യാപനശേഷി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ നൽകുമെന്നും ശാസ്ത്രലോകം വ്യക്തമാക്കി. സ്റ്റീലിലും കറൻസിയിലും ഫോൺ സ്ക്രീനിലുമെല്ലാം വൈറസ് നിലനിന്നത് 20 ഡിഗ്രി സെൽഷ്യസിൽ ആണെന്നും താപനില ഇതിലും കൂടുന്നതനുസരിച്ച് വൈറസിന്റെ അതിജീവനം ചിലപ്പോൾ സാധ്യമാകില്ലെന്നും പഠനം ചൂണ്ടിക്കാട്ടി. ഗ്ലാസ്‌, കറൻസി, സ്റ്റീൽ എന്നിവ വഴിയും വൈറസ് പകരുമെന്ന് പഠനം വ്യക്തമാക്കി. മലിനജലത്തിലൂടെയും വായുവിലൂടെയും കൊവിഡ് പകരാമെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.


വൈറോളജി ജേർണലിൽ പ്രസിദ്ധീകരിച്ച പഠനം തുണികളിൽ വൈറസ് തങ്ങിനിൽക്കാനുള്ള സാധ്യത കുറവാണെന്നും ചൂണ്ടിക്കാട്ടി. മൃദുലമായ ഉപരിതലങ്ങളിലാണ് കൊറോണ കൂടുതൽ നേരം നിലനിക്കുന്നതെന്നും പഠനം വ്യക്തമാക്കുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More