ജോൺസണ്‍ ആൻഡ് ജോൺസണ്‍ കൊവിഡ് വാക്സിന്‍ പരീക്ഷണങ്ങൾ നിര്‍ത്തിവെച്ചു

ജോൺസണ്‍ ആൻഡ് ജോൺസണ്‍ കൊവിഡ് വാക്സിന്‍ പരീക്ഷണങ്ങൾ താത്കാലികമായി നിർത്തിവെച്ചു. പരീക്ഷണം നടത്തുവരിൽ ചിലർക്ക് ആരോഗ്യസ്വാസ്ഥ്യം അനുഭവപ്പെട്ടതുമൂലമാണ് മൂന്നാം ഘട്ട വാക്‌സിൻ പരീക്ഷണങ്ങൾ ഉൾപ്പെടെ നിർത്തിവെച്ചതെന്ന് കമ്പനി അറിയിച്ചു.

ആരോഗ്യ സ്ഥിതി മോശമാവാനുള്ള കാരണമെന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. എങ്കിലും ഒരു ക്ലിനിക്കൽ പഠനത്തിനിടെ ഇത്തരത്തിലുള്ള അനുഭവങ്ങൾ സാധാരണമാണെന്ന് ജോൺസണ്‍ ആൻഡ് ജോൺസണ്‍ അറിയിച്ചു. മരുന്നിന്റെ പാർശ്വഫലം കാരണമാണോ വ്യക്തികളിൽ  ശരീരികസ്വാസ്ഥ്യം ഉണ്ടായത് എന്നറിയാനും പരീക്ഷണം തുടരേണ്ടതുണ്ടോ എന്ന് ചർച്ച ചെയ്യാനുമാണ് താത്കാലികമായി പ്രവർത്തനം നിർത്തിവെച്ചതെന്നും കമ്പനി അറിയിച്ചു.

സെപ്റ്റംബറിലാണ് ജോൺസണ്‍ ആൻഡ് ജോൺസണ്‍ വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങൾ ആരംഭിച്ചത്. ലോകത്തുടനീളമുള്ള 200 നഗരങ്ങളിലെ 60,000-ത്തിലധികം പേരാണ് പരീക്ഷണത്തിന് ഭാഗമാകാൻ എത്തിയിരുന്നത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More