ലോകത്ത് കൊവിഡ് കേസുകള്‍ 4 കോടി കടന്നു

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 4 കോടി കടന്നു. പതിനൊന്നുലക്ഷത്തി ഇരുപതിമൂന്നായിരം പേര്‍ മരിച്ചു. രണ്ടു കോടി പേര്‍ രോഗമുക്തി നേടി. അമേരിക്ക തന്നെയാണ് രോഗികളുടെ എണ്ണത്തില്‍ മുന്നിലുള്ളത്. എണ്‍പത്തിയഞ്ചുലക്ഷം  രോഗികളാണ് അമേരിക്കയിലുള്ളത്. രണ്ടുലക്ഷത്തിലേറെ മരണമാണ് അമേരിക്കയിലുണ്ടായത്.

ഇന്ത്യയിലൊട്ടാകെ കോവിഡ് ബാധിച്ചത് 76 ലക്ഷത്തോളം പേര്‍ക്കാണ്. ഒരുലക്ഷത്തി പതിനയ്യായിരത്തിനടുത്ത് പേര്‍ക്ക് ജീവന്‍ നഷ്ടമായി. 54,044 പുതിയ കേസുകളാണ് ഇന്നലെ മാത്രം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 717 മരണവും  74090 സജീവ കേസുകളും  കഴിഞ്ഞ ഇരുപത്തിനാലു മണിക്കുറിനിടെ റിപ്പോര്‍ട്ട് ചെയ്തു.തീവ്രമായി  കൊറോണ ബാധിച്ച  മഹാരഷ്ട്രയില്‍ 16 ലക്ഷം കേസുകളും 42240 മരണവുമാണ് ഉണ്ടായത്.ആന്ധ്രപ്രദേശ് കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് മഹാരാഷ്ട്രയ്ക്ക് ശേഷം ഏറ്റവും രോഗബാധയുളളത്.ആന്ധ്രപ്രദേശില്‍  ഏഴുലക്ഷത്തിഅമ്പതിയരായിരം രോഗികളും 6453 മരണവും, കര്‍ണാടകയില്‍ ഏഴുലക്ഷത്തി എഴുപത്തൊന്നായിരം രോഗികളും 10,542 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.


ഇന്നലെ കേരളത്തില്‍ 6591 പേര്‍ക്ക് രോഗബാധ, 7375 രോഗമുക്തരായി.ഇന്നലെ തൃശൂരിലാണ് ഏറ്റവും കൂടുതല്‍ രോഗികളുണ്ടായത് 896 രോഗബാധിതരാണ് ഇന്നലെ മാത്രം ഉണ്ടായത്. മലപ്പുറം എറണാകുളം ജില്ലകളാണ്  തൊട്ടുപിന്നില്‍, മലപ്പുറത്ത് 786 ഉം എറണാകുളത്ത് 644ഉം പേരിലാണ് ഇന്നലെ രോഗബാധയുണ്ടായത്. കേരളത്തില്‍ ആകെ 24 പേരാണ് മരിച്ചത്, ആകെ മരണം 1206 ആയി.

Contact the author

Web Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More