മനുസ്മൃതി പരാമർശത്തിനെതിരെ സമരത്തിനിറങ്ങിയ ഖുശ്ബു അറസ്റ്റില്‍

നടി ഖുശ്ബു അറസ്റ്റിൽ. വിസികെ നേതാവിന്റെ മനുസ്മൃതി പരാമർശത്തിനെതിരെ ചിദംബരത്ത് സമരത്തിൽ പങ്കെടുക്കാൻ പോകുമ്പോഴാണ് അറസ്റ്റ് ചെയ്തത്. സമരത്തിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. കോണ്‍ഗ്രസില്‍നിന്നു രാജിവച്ച ഖുശ്ബു അടുത്തിടെയാണ് ബിജെപിയില്‍ ചേര്‍ന്നത്.

മനുസ്മൃതി സ്ത്രീകളെ അപമാനിക്കുന്നതാണെന്നും, മനു ധര്‍മ്മം സ്ത്രീകളെ ലൈംഗികത്തൊഴിലാളികളായാണ് കണക്കാക്കുന്നതെന്നും വിസികെ നേതാവ് തോൽ തിരുമാവലവൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒപ്പം, മനുസ്മൃതി നിരോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

സ്ത്രീകളുടെ അഭിമാനം കാക്കാൻ അവസാന ശ്വാസംവരെ പോരാടുമെന്നു ട്വിറ്ററിൽ കുറിച്ച ഖുശ്ബു, സ്ത്രീസുരക്ഷയെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടു വയ്ക്കുന്ന ആശയത്തെയാണ് പിന്തുടരാന്‍ ശ്രമിക്കുന്നതെന്നും പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 8 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 12 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 2 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 2 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 3 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 3 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More