ദുബായ് ഫിറ്റ്നസ് ചലഞ്ച്: കാല്‍ലക്ഷം സൈക്കിളുകള്‍ റോട്ടിലിറങ്ങി

ദുബായ്: ദുബായ് ഫിറ്റ്നസ് ചാലഞ്ചിന്റെ ഭാഗമായാണ് ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ്‌ ബിന്‍ റാഷിദ് അല്‍ മക്തുമിന്റെ നേതൃത്വത്തില്‍ കാല്‍ ലക്ഷത്തോളം സൈക്കിളുകള്‍ ദുബായിലെ ശൈഖ് സായിദ് റോഡിനെ കീഴടക്കിയത്. ദുബായ് ഫിറ്റ്നസ് ചാലഞ്ചിന്റെ ഭാഗമായി ഇന്നലെ (വെള്ളി) വാഹന ഗതാഗതത്തിനു വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പുലര്‍ച്ചെ നാലുമണിയോടെ ആരംഭിച്ച സൈക്കിള്‍ റാലി രാവിലെ 8 മണി കഴിഞ്ഞാണ് സമാപിച്ചത്.

ഇരുഭാഗത്തേക്കുമായി 14 ട്രാക്കുകളുള്ള ശൈഖ് സായിദ് റോഡില്‍ നാല് കിലോമീറ്റര്‍ ദൂരത്തിലാണ് ഫാമിലി സൈക്കിള്‍ റൈഡ് നടന്നത്. പലരും വിവിധ തരത്തിലുള്ള അഭ്യാസങ്ങളിലൂടെ റൈഡിനെ സമ്പന്നമാക്കി. വളരെ ചെറിയ കുട്ടികളും തങ്ങളുടെ കൊച്ചു സൈക്കിളുമായി അഭ്യാസത്തിന് എത്തിയിരുന്നു. മാസ്ക്ക് നിര്ബ‍ന്ധമല്ലാതിരുന്നിട്ടും പലരും കൊവിഡ്‌ പ്രോട്ടോകോള്‍ പാലിച്ചാണ് എത്തിയത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അബുദാബി തുടങ്ങി മറ്റു എമിറെറ്റ്സുകളില്‍ നിന്നും സൈക്കിള്‍ റാലിക്കായി ആയിരങ്ങള്‍ എത്തിച്ചേര്‍ന്നിരുന്നു. 

സുരക്ഷാ ചുമതലയ്ക്കൊപ്പം റാലിയുടെ ക്രമീകരണത്തിന്റെയും പങ്കെടുക്കുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന്റെയും ചുമതല ദുബായ് പൊലീസിനായിരുന്നു.

Contact the author

Gulf Desk

Recent Posts

Gulf Desk 1 week ago
Gulf

സൌദിയില്‍ നാലുദിവസം വരെ തങ്ങാന്‍ ട്രാന്‍സിറ്റ് വിസ

More
More
Gulf Desk 1 week ago
Gulf

കൊവിഡ്-19:‌ അവികസിത രാജ്യങ്ങളെ സഹായിക്കും - സല്‍മാന്‍ രാജാവ്; ജി20 ഉച്ചകോടി ഇന്ന് സമാപിക്കും

More
More
Gulf Desk 1 week ago
Gulf

സൗദി പാര്‍ലമെന്റില്‍ പുതുതായി 24 വനിതകള്‍

More
More
Gulf Desk 1 week ago
Gulf

ഒമാനില്‍ പ്രവാസികളടക്കം 390 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്

More
More
Gulf

കുവൈറ്റില്‍ നിയമലംഘനം നടത്തിയ നിരവധിപേര്‍ പിടിയില്‍

More
More
Gulf Desk 1 month ago
Gulf

യുഎഇയില്‍ കാലഹരണപ്പെട്ട വിസ പുതുക്കാനുള്ള അവസാന ദിവസം ഇന്ന്

More
More