കൊവിഡ്‌ വാക്സിന്‍ നിര്‍മാണത്തിലുണ്ടായ പിശക് അംഗീകരിച്ച് ആസ്ട്രസെനെക്ക

കൊവിഡ്‌ പ്രാഥമിക പരീക്ഷണത്തില്‍ സംഭവിച്ച പിഴവ് അംഗീകരിച്ച് പ്രശസ്ത മരുന്ന് നിര്‍മാണ കമ്പനിയായ ആസ്ട്രസെനെകയും ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയും. വാക്സിന്‍ വളരെ ഫലപ്രധമാണെന്ന പ്രസ്താവനക്ക് ദിവസങ്ങള്‍ക്ക് ശേഷമാണ് പിശക് അംഗീകരിച്ചുകൊണ്ട് കമ്പനി രംഗത്തെത്തിയത്. എന്നാല്‍, പരീക്ഷണാര്‍ത്ഥികളില്‍ ചിലര്‍ക്ക് എന്തുകൊണ്ടാണ് വാക്സിന്‍ അളവ് കുറച്ച് നല്‍കിയതെന്ന് ഇതുവരെ കമ്പനി വിശധീകരിച്ചിട്ടില്ല. 

സന്നദ്ധപ്രവര്‍ത്തകരില്‍ ഡോസുകളുടെ ഒന്നിലധികം കോമ്പിനേഷനുകള്‍ പരീക്ഷിച്ചു എന്ന വാദമാണ് കമ്പനി അംഗീകരിച്ചത്. മെനിഞ്ചൈറ്റിസ് വാക്സിൻ, സലൈൻ ഷോട്ട് എന്നിവ നൽകിയവരുമായി താരതമ്യപ്പെടുത്തിയാണ് ഇത്തരം പരീക്ഷണങ്ങള്‍ കമ്പനി നടത്തിയത്. വാക്സിനേഷന്റെ അവശ്യ ഡോസ് നിർണ്ണയിക്കാനും സുരക്ഷയും ഫലപ്രാപ്തിയും പരിശോധിക്കാനുമായി രൂപകൽപ്പന ചെയ്ത യുകെയിലെയും ബ്രസീലിലെയും ഗവേഷകരുടെ പഠനങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

വാക്സിന്‍ കുറവ് നല്‍കിയ പരീക്ഷണാര്‍ത്ഥികള്‍ കൂടുതല്‍ സുരക്ഷിതരാണെന്നും, അവരില്‍ വാക്സിന്‍ 90 ശതമാനം ഫലപ്രഥമാണെന്നും  ആസ്ട്രസെനെക അറിയിച്ചിരുന്നു . രണ്ട് ഡോസുകള്‍ ലഭിച്ചവരില്‍ 62 ശതമാനം മാത്രമാണ് ഫലപ്രഥമായത്. അതിനാല്‍, സംയുക്തമായി വാക്സിന്‍ 70 ശതമാനം ഫലപ്രഥമാണെന്നാണ് കമ്പനി അവകാശപ്പെട്ടിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന വിദഗ്ദ പഠനങ്ങള്‍ ഇതിനെതിരാണ്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More