വാക്സീൻ രണ്ടാഴ്ചയ്ക്കകം പുറത്തിറക്കാന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

ഓക്സഫഡ് സര്‍വകലശാല വികസിപ്പച്ച കോവിഡ് വാക്സീന്റെ അടിയന്തര ഉപയോഗത്തിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടാനൊരുങ്ങി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്തിയിരുന്നു. വാക്‌സിന്‍ നിര്‍മാണത്തിനായി വലിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വാക്‌സിന്‍ ഉത്പാദനത്തെ സംബന്ധിച്ച വിവരങ്ങള്‍ ഡ്രഗ് കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കുന്നതിനുള്ള തയാറെടുപ്പിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന് സിഇഒ അദര്‍ പൂനവാല വ്യക്തമാക്കി. 

അടുത്തവര്‍ഷം ജൂലൈയോടെ 300 മുതല്‍ 400 ദശലക്ഷം വാക്സീന്‍ ഡോസുകള്‍ കേന്ദ്രസര്‍ക്കാര്‍ വാങ്ങുമെന്നാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതീക്ഷിക്കുന്നത്. അനുമതി ലഭിച്ചാല്‍ രണ്ടാഴ്ചയ്ക്കകം ഉപയോഗിച്ചുതുടങ്ങാമെന്നാണ് അവരുടെ വിലയിരുത്തല്‍.

നിലവില്‍ അഞ്ച് വാക്‌സിനുകളാണ് ഇന്ത്യയില്‍ അഡ്വാന്‍സ്ഡ് ഘട്ടത്തില്‍ എത്തി നില്‍ക്കുന്നത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന ഓക്‌സഫഡ് വാക്‌സിന്റെ മൂന്നാം ഘട്ടം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഭാരത് ബയോട്ടെക് പരീക്ഷണത്തിന്റെ മൂന്നാം ഘട്ടം ആരംഭിച്ചിട്ടേയുള്ളു. സൈഡസ് കഡില രണ്ടാം ഘട്ടം പൂര്‍ത്തിയാക്കി. 

Contact the author

National Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More