രജനീകാന്തുമായി സഖ്യമുണ്ടാക്കാന്‍ സന്നദ്ധനാണെന്ന് കമല്‍ഹാസന്‍

ചെന്നൈ: രജനീകാന്തുമായി സഖ്യമുണ്ടാക്കാന്‍ സന്നദ്ധനാണെന്ന് ആവര്‍ത്തിച്ച് കമല്‍ഹാസന്‍. അടുത്ത നിയമസഭാതെരഞ്ഞെടുപ്പില്‍ മത്സരിക്കാനിക്കുന്ന കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യത്തിന്റെയും രജനീകാന്തിന്റെ രാഷ്ട്രീയപാര്‍ട്ടിയായ മക്കള്‍ സേവൈ കക്ഷിയുടെയുടെയും പ്രത്യയശാസ്ത്രങ്ങള്‍ ഒത്തുപോവുകയാണെങ്കില്‍ രജനീകാന്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് കമല്‍ഹാസന്‍ വ്യക്തമാക്കി.

ജനങ്ങള്‍ക്ക് പ്രയോജനപ്പെടുമെങ്കില്‍ എല്ലാ ഈഗോയും ഉപേക്ഷിച്ച് രജനീകാന്തുമായി സഹകരിക്കും എന്നാല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തെക്കുറിച്ച് വിശദമായ ധാരണ ലഭിച്ചതിനുശേഷം മാത്രമാവും അന്തിമ തീരുമാനം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'എന്തുകൊണ്ടാണ് താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചതെന്ന് പറഞ്ഞിട്ടുണ്ട്, നമുക്ക് ഒരു മാറ്റം അത്യാവശ്യമാണ്. രജനീകാന്തും അതുതന്നെയാണ് പറയുന്നത്. എന്നാല്‍  ആത്മീയരാഷ്ട്രീയം എന്ന് രജനീകാന്ത് പറഞ്ഞ ഒരൊറ്റ വാക്കില്‍ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം നമുക്ക് മനസിലാക്കാനാവില്ല. അത് വ്യക്തമായയുടന്‍ ഞങ്ങള്‍ സംസാരിക്കുമെന്ന് ' കമല്‍ഹാസന്‍ പറഞ്ഞു.

തമിഴ് ജനതയുടെ വികസനത്തിന് ഈ സഖ്യം അത്യാവശ്യമാണെങ്കില്‍ കമല്‍ഹാസനുമായി കൈകോര്‍ക്കുമെന്ന് രജനീകാന്തും വ്യക്തമാക്കിയിരുന്നു. 2021 മെയ് മാസത്തിലാണ് തമിഴ്‌നാട് നിയമസഭാതെരഞ്ഞെടുപ്പ് നടക്കുക.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

മുന്‍മുഖ്യമന്ത്രിമാരായ ജയലളിതയുടെയും എം കരുണാനിധിയുടെയും മരണത്തിനുശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണ് 2021ലേത്. കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത രജനീകാന്തിന്റെ മക്കള്‍ സേവൈ കക്ഷി ഓട്ടോറിക്ഷാ ചിഹ്നത്തില്‍ മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2018ല്‍ കമല്‍ഹാസന്‍ ആരംഭിച്ച മക്കള്‍ നീതി മയ്യം കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നെങ്കിലും സീറ്റുകള്‍ ലഭിച്ചിരുന്നില്ല.

Contact the author

National Desk

Recent Posts

Web Desk 17 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More