നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയുമായി ചര്‍ച്ചയ്ക്കില്ലെന്ന് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി

ഇസ്ലാമാബാദ്: നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയുമായി നയതന്ത്ര ചര്‍ച്ചയ്ക്ക് സാധ്യതയില്ലെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി. കഴിഞ്ഞ വര്‍ഷം ഇന്ത്യ ജമ്മുകശ്മീരിന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന നിയമങ്ങള്‍ പിന്‍വലിക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്തതിനെതിരെ പാക്കിസ്ഥാന്‍ ശക്തമായി പ്രതികരിച്ചിരുന്നു. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരായി നിലകൊളളുന്ന രാജ്യമാണ് പാക്കിസ്ഥാന്‍.

അതേസമയം തീവ്രവാദ സംഘടനകള്‍ 2016ല്‍ പത്താന്‍കോട്ടിലെ ഇന്ത്യന്‍ വ്യോമസേന താവളത്തിനുനേരേ നടത്തിയ ഭീകരാക്രമണത്തെത്തുടര്‍ന്നാണ് ഇന്ത്യ-പാക് ബന്ധം വഷളായത്. ഉറിയിലെ ഇന്ത്യന്‍ ആര്‍മി ക്യാംപില്‍ നടന്ന ആക്രമണം, പുല്‍വാമ ഭീകരാക്രമണം തുടങ്ങി പാക്കിസ്ഥാനില്‍ നിന്നുളള തീവ്രവാദസംഘടനകളുടെ  ആക്രമണങ്ങള്‍ പാക്കിസ്ഥാനുമായുളള ബന്ധത്തിന് വിലങ്ങു തടിയായി.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് ഇന്ത്യയ്‌ക്കെതിരായ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും പാക്കിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയെ ആക്രമിക്കുന്ന തീവ്രവാദ സംഘടനകള്‍ക്കെതിരായി ശക്തമായ നടപടികളെടുക്കണമെന്നും ഭീകരതയും സൗഹൃദചര്‍ച്ചകളും ഒരുമിച്ച് കൊണ്ടുപോകാനാകില്ലെന്നുമുള്ള നിലപാടിലാണ് ഇന്ത്യ.

Contact the author

Web Desk

Recent Posts

Web Desk 2 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 4 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More