2020ല്‍ ലോകം ഗൂഗിളില്‍ തെരഞ്ഞത് കൊവിഡ്; ഇന്ത്യക്കാര്‍ ഐപിഎല്‍

2020-ല്‍ ലോകം ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ വാക്ക് പുറത്തുവിട്ട് സേര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിള്‍. മുന്‍കാലങ്ങളില്‍നിന്നും വിപരീതമായി ഈ കൊവിഡ് കാലത്ത് കൂടുതല്‍ പേരും ഗൂഗിളില്‍ തിരഞ്ഞത് WHY എന്ന വാക്കാണ്‌. അതില്‍തന്നെ why is it called covid19, why black lives matter, why is Australia burning എന്നീ വാക്കുകളാണ് ഏറ്റവുംകൂടുതല്‍ തെരഞ്ഞത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

എന്നാല്‍ കോവിഡ് ഇത്ര മേല്‍ ഭീതി പരത്തിയപ്പോഴും ഇന്ത്യക്കാര്‍ തെരഞ്ഞത് ഇതൊന്നുമായിരുന്നില്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെ സംബന്ധിച്ചാണ് ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞത്. കോവിഡ് കാരണം ഇക്കൊല്ലത്തെ ഐപിഎല്‍ നടക്കില്ലെന്ന് ആദ്യം വാര്‍ത്തകളുണ്ടായിരുന്നു. പിന്നീട് ഐപിഎല്‍ നടത്താന്‍ വേണ്ടി പലവട്ടം തീയതികള്‍ കുറിച്ചു. പക്ഷേ, കോവിഡ് രൂക്ഷമായി തുടര്‍ന്നത് കാരണം നടന്നില്ല. ഒടുക്കം ഐപിഎല്‍ യുഎഇയില്‍ വച്ച് നടത്തി. ഇന്ത്യയിലെ പ്രധാന ട്രെന്റുകളില്‍ ഒന്നായ ‘പനീര്‍ എങ്ങനെ നിര്‍മിക്കാം’ എന്നതും ഇന്ത്യ ഗൂഗിളില്‍ തെരഞ്ഞതില്‍ മുന്‍പന്തിയിലുണ്ട്.

Contact the author

Tech Desk

Recent Posts

Web Desk 21 hours ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 1 day ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 1 day ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More