കൊവിഡ് വ്യാപനം കണക്കിലെടുത്ത് വാഹന രേഖകളുടെ കാലാവധി നീട്ടി. 2020 ഫെബ്രുവരി ഒന്നിന് ശേഷം തീര്‍ന്നവയുടെ കാലാവധി 2021 മാര്‍ച്ച് 31 വരെയാണ് നീട്ടിയത്. ഡ്രൈവിങ് ലൈസന്‍സ്, പെര്‍മിറ്റ്, ഫിറ്റ്നസ്, താല്‍ക്കാലിക രജിസ്ട്രേഷന് എന്നിവയുടെ കാലാവധിയാണ് നീട്ടുന്നത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
മോട്ടോർ വെഹിക്കിൾസ് ആക്റ്റ്, 1988, സെൻട്രൽ മോട്ടോർ വെഹിക്കിൾ റൂൾസ്, 1989 എന്നിവ പ്രകാരമുള്ള ഫിറ്റ്നസ്, പെർമിറ്റുകൾ, ലൈസൻസുകൾ, രജിസ്ട്രേഷൻ അല്ലെങ്കിൽ മറ്റ് രേഖകളുടെ സാധുത ഇതോടെ മാര്‍ച്ച് 31 വരെ നീളും. കാലാവധി പൂര്‍ത്തിയായ ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്ട്രേഷന്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് എന്നിവ പുതുക്കാന്‍ ഡിസംബര്‍ 31 വരെയാണ് സമയം അനുവദിച്ചിരുന്നത്. കൊവിഡ് വ്യാപനം പൂര്‍ണമായും നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തില്‍ മാര്‍ച്ച് 31 വരെ ഇത് നീട്ടി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഉത്തരവിറക്കുകയായിരുന്നു.