പ്രക്ഷോഭത്തിലുള്ള കർഷകരെ ഭീകരരെന്ന് വിളിച്ചത് അം​ഗീകരിക്കാനാവില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി

ഡൽഹി അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകരെ നക്സലുകളെന്നോ ഖലിസ്ഥാൻവാദികളെന്നോ ആരും വിളിച്ചിട്ടില്ലെന്ന് കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിം​ഗ്. അത്തരത്തിൽ അവരെ ആരെങ്കിലും വിളിക്കുന്നത് ശരിയല്ലെന്നും രാജ്നാഥ് അഭിപ്രായപ്പെട്ടു. കർഷകൻ കർഷകനാണെന്നും രാജ്നാഥ് സിം​ഗ് വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

അന്നദാതാക്കളും സാമ്പത്തിക രം​ഗത്തിന്റെ നട്ടെല്ലുമാണ് കർഷകർ. കർഷകരുടെ താത്പര്യ സംരക്ഷിക്കാനാണ് കാർഷിക നിയമം ഭേ​​ദ​ഗതി ചെയ്തത്. ഇതിന്റെ ​ഗുണഫലങ്ങൾ ലഭിക്കാൻ കർഷകർ രണ്ടു വർഷം വരെ കാത്തിരിക്കണമെന്നും രാജ്നാഥ് പറഞ്ഞു.

 കർഷകരെ പുറത്തുനിന്നുള്ളവർ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് രാജ്നാഥ് അഭിപ്രായപ്പെട്ടു. കർഷകർ സർക്കാറുമായി തുറന്ന മനസോടെ ചർച്ചക്ക് തയ്യാറാവണം. പ്രശ്നാധിഷ്ഠിതമായി ചർച്ച നടത്തിയാൽ സമവായത്തിൽ എത്താനാകും. 

രാജ്യത്തെ സംരക്ഷിക്കുന്ന സിഖ് സഹോദരന്മാരുടെ ആത്മാർത്ഥത ആർക്കും ചോദ്യം ചെയ്യാനാവില്ല. അതേ സമയം വിഷയത്തിൽ മറ്റ് രാജ്യങ്ങൾ ഇടപെടുന്നത് അം​ഗീകരിക്കാനാവില്ല. കർഷകരുടെ പ്രക്ഷോഭം ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും രാജ്നാഥ് സിം​ഗ് പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 22 hours ago
Keralam

ഇടതുസര്‍ക്കാരിനെ അട്ടിമറിക്കാനുളള നീക്കമുണ്ട്, എന്തുവില കൊടുത്തും സംരക്ഷിക്കും- കോടിയേരി ബാലകൃഷ്ണന്‍

More
More
Web Desk 22 hours ago
Keralam

സിപിഎം സംസ്ഥാന സമിതിയില്‍ മന്ത്രിമാര്‍ക്കെതിരെ വിമര്‍ശനമുണ്ടായിട്ടില്ല - മന്ത്രി മുഹമ്മദ്‌ റിയാസ്

More
More
Web Desk 1 day ago
Keralam

സിവിക് ചന്ദ്രന് രണ്ടാമത്തെ പീഡന പരാതിയിലും മുന്‍കൂര്‍ ജാമ്യം

More
More
Web Desk 1 day ago
Keralam

അളവിലും അശോക ചക്രത്തിലും മാനദണ്ഡം പാലിച്ചില്ല; ഇടുക്കിയില്‍ ഒരുലക്ഷത്തിലേറെ ദേശീയ പതാകകള്‍ പാഴായി

More
More
Web Desk 1 day ago
Keralam

മന്ത്രിമാര്‍ സ്വയം തീരുമാനമെടുക്കാതെ എല്ലാം മുഖ്യമന്ത്രിക്ക് വിടുന്നു; സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനം

More
More
Web Desk 1 day ago
Keralam

സിനിമയുടെ പരസ്യത്തെ ഗൌരവമായി എടുക്കേണ്ടതില്ല - മന്ത്രി മുഹമ്മദ്‌ റിയാസ്

More
More