മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കാനൊരുങ്ങി പാക് ഭരണകൂടം

ഇസ്ലാമാബാദ്: മുന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ  പാസ്‌പോര്‍ട്ട് റദ്ദാക്കാനൊരുങ്ങി പാക് ഭരണകൂടം. ഫെബ്രുവരി 16ന് പാസ്‌പോര്‍ട്ട് റദ്ദാക്കുമെന്ന് ആഭ്യന്തരമന്ത്രി ഷെയ്ക്ക് റാഷിദ് അഹമ്മദ് വ്യക്തമാക്കി.

പാക്കിസ്ഥാന്‍ മുസ്ലീം ലീഗ് നവാസ്(പിഎംഎല്‍എന്‍) നേതാവും മുന്‍ പാക് പ്രധാനമന്ത്രിയുമായ നവാസ് ഷെരീഫ് നവംബര്‍ മുതല്‍ ലണ്ടനിലാണ് താമസിക്കുന്നത്. ചികിത്സക്കായി വിദേശത്തേക്ക് പോകാന്‍ ലാഹോര്‍ ഹൈക്കോടതി അനുമതി നല്‍കിയതിനെത്തുടര്‍ന്ന് അദ്ദേഹം ലണ്ടനിലേക്ക് പോവുകയായിരുന്നു. നവാസ് ഷെരീഫിനെതിരെ നിരവധി അഴിമതിക്കേസുകളാണ് നിലവിലുളളത്. എന്നാല്‍ നവാസ് ഷെരീഫ് കോടതിയില്‍ ഹാജരാകാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് ഇസ്ലാമാബാദ് ഹൈക്കോടതി അദ്ദേഹത്തെ കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

അതേസമയം, പാക് കോടതി കുറ്റവാളിയെന്ന് കണ്ടെത്തിയ നവാസ് ഷെരീഫിനെ തിരിച്ചയക്കാന്‍ ബ്രിട്ടീഷ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് മിര്‍സ ഷാസാദ് അക്ബര്‍ പറഞ്ഞു. പനാമ അഴിമതിക്കേസില്‍ കുറ്റക്കാരനെന്ന് സുപ്രീംകോടതി കണ്ടെത്തിയതിനെത്തുടര്‍ന്ന് 2017ലാണ് നവാസ് ഷെരീഫ് പ്രധാനമന്ത്രി സ്ഥാനം രാജിവയ്ച്ചത്.

Contact the author

International Desk

Recent Posts

International

ഇന്ത്യക്കാരനായ യുഎന്‍ ഉദ്യോഗസ്ഥന്‍ ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

ഇന്ത്യ നല്‍കിയ വിമാനങ്ങള്‍ പറത്താന്‍ കഴിവുളള പൈലറ്റുമാര്‍ സേനയിലില്ല- മാലിദ്വീപ് പ്രതിരോധ മന്ത്രി

More
More
International

കൊവിഡ് മഹാമാരിയെക്കുറിച്ച് ലോകത്തെ ആദ്യമായി അറിയിച്ച മാധ്യമ പ്രവര്‍ത്തകക്ക് ഒടുവില്‍ ജയില്‍ മോചനം

More
More
International

ഫലസ്തീന് രാഷ്ട്രപദവി നല്‍കുന്ന പ്രമേയത്തിന് യുഎന്‍ പൊതുസഭയില്‍ അംഗീകാരം

More
More
International

ആരും കൂടെയില്ലെങ്കില്‍ ഇസ്രായേല്‍ ഒറ്റയ്ക്ക് നിന്ന് പോരാടും; ബൈഡനോട് നെതന്യാഹു

More
More
International

അമേരിക്ക ഇസ്രായേലിനുളള ആയുധവിതരണം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്

More
More