നടന്‍ വരുണ്‍ തേജിന് കൊവിഡ് സ്ഥിരീകരിച്ചു

ഉദയ്പൂര്‍: തെലുങ്ക് നടന്‍ വരുണ്‍ തേജിന് കൊവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് വിവരം ആരാധകരെ അറിയിച്ചത്. തനിക്ക് പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചു, ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുന്നുണ്ട്, താന്‍ ഹോം ക്വാറന്റൈനിലാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. വരുണ്‍ തന്റെ സഹോദരി നിഹാരികയുടെ വിവാഹാഘോഷങ്ങളുടെ ഭാഗമായി ഉദയ്പൂരിലായിരുന്നു.

വരുണിന്റെ ബന്ധുവും നടനുമായ രാം ചരണിനും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രാം ചരണിന് രോഗലക്ഷണങ്ങളൊന്നുമില്ല, അദ്ദേഹം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. ബോക്‌സിംഗ് കേന്ദ്രീകൃതമായ ചിത്രത്തിലാണ് വരുണ്‍ അടുത്തതായി അഭിനയിക്കുക, ഇതുവരെ പേരിടാത്ത ചിത്രത്തിനായി വലിയ മേക്ക്ഓവര്‍ നടത്താനുണ്ടെന്നും വളരെയധികം ഭാരം കുറയ്‌കേണ്ടതായിവരുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

അവസാനം അഭിനയിച്ച ഗഡാലക്കൊണ്ട ഗണേഷ് എന്ന ചിത്രത്തില്‍ നാല്‍പ്പതുകാരനായ ഗാങ്സ്റ്ററിന്റെ വേഷമാണ് വരുണ്‍ ചെയ്തത്. വരുണ്‍ കരിയറില്‍ ആദ്യമായാണ് ബോക്‌സറിന്റെ റോള്‍ ചെയ്യുന്നത്. പുതുമുഖ സംവിധായകനായ കിരണ്‍ കൊറപ്പട്ടി സംവിധാനം ചെയ്യുന്ന ചിത്രം അല്ലു അരവിന്ദ്, അല്ലു വെങ്കിടേഷ്, സിദ്ധു മുഡ്ഡ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

Contact the author

WebDesk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More