സ്പീക്കർ പി ശ്രീരാമകൃഷ്ണനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്റെ നോട്ടീസ്

സ്പീക്കർ പി ശ്രീരാമകൃഷ്ണനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്റെ നോട്ടീസ്. എം ഉമ്മർ എംഎൽഎയാണ് പ്രതിപക്ഷത്തിനായി നോട്ടീസ് നൽകിയത്. സ്വർണകള്ളക്കടത്ത് പ്രതികളുമായി സ്പീക്കർക്ക് ബന്ധമുണ്ടെന്ന് ആരോപണം ഉയർന്ന സാഹചര്യത്തിലാണ് ശ്രീരാകൃഷ്ണനെ മാറ്റണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത്. ഈ മാസം 8 ന് നിയമസഭാ സമ്മേളനം ചേരും. സ്പീക്കറെ മാറ്റണമെന്ന നോട്ടീസ് 14 ദിവസത്തിന് മുമ്പ് ലഭിക്കണമെന്ന് നിബന്ധനയുണ്ട്. ഇത് പ്രകാരം ഈ സഭാസമ്മേളന കാലയളവിൽ തന്നെ നോട്ടീസ് ചർച്ച  ചെയ്യും.

നേരത്തെയും ഇതേ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷം നോട്ടീസ് നൽകിയിരുന്നു. നോട്ടീസ് ചട്ടപ്രകാരമല്ലെന്ന് ആരോപിച്ച്  പ്രതിപക്ഷനേതാവിന്റെ ഈ ആവശ്യം സ്പീക്കര്‍  തള്ളി. സ്പീക്കര്‍ക്കെതിരായ അവിശ്വാസ പ്രമേയം അവ്തരിപ്പിക്കണമെങ്കില്‍ 14 ദിവസം മുന്പ് നോട്ടീസ് നല്‍കണമെന്ന ക്രമപ്രശ്നം സ്പീക്കര്‍ ഉന്നയിച്ചു. ആഗസ്ത് 12 നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഈ മാസം 24 നു സഭ ചേരാന്‍ തീരുമാനിച്ചത്. ഇത് പ്രതിപക്ഷത്തിന്റെ കൂടി സമ്മതപ്രകാരമായിരുന്നു. ഇതിനിടയില്‍ ഉന്നയിക്കാത് ഒരാവശ്യം ഇപ്പോള്‍ ഉന്നയിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കിയാണ് സ്പീക്കര്‍ പ്രതിപക്ഷ നേതാവിന്റെ ആവശ്യം തള്ളിയത് 

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More