സിഡ്നി ടെസ്റ്റിൽ ഇന്ത്യ 244 റൺസിന് പുറത്ത് ഓസീസിന് 94 റൺസിന്റെ ലീഡ്

സിഡ്നി ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിം​ഗ്സിൽ  ഇന്ത്യ 244 റൺസിന് പുറത്തായി. ആദ്യ ഇന്നിം​ഗ്സിൽ ഓസ്ട്രേലിയ 338 റൺസ് നേടിയിരുന്നു. ഇതോടെ ഓസീസ് ആദ്യ ഇന്നിം​ഗ്സിൽ 94 റൺസിന്റെ ലീഡ് നേടി.  മൂന്നാം ദിനം കളി തുടങ്ങി ഏറെ താമസിയാതെ ക്യാപ്റ്റൻ അജിങ്ക്യ രഹാനെ, ഹനുമ വിഹാരി എന്നിവരുടെ വിക്കറ്റുകൾ ഇന്ത്യക്ക് നഷ്ടമായി. 22 റൺസെടുത്ത രഹാനെയെ കമ്മിൻസ് ക്ലീൻ ബൗൾഡാക്കി. ഹനുമ വിഹാരി റൺ ഔട്ടാവുകയായിരുന്നു. റിഷഭ് പന്ത് 36 റൺസെടുത്തു. രവീന്ദ്ര ജഡേജ 28 ഉം  അശിൻ 10 ഉം റൺസെടുത്തു. 50 റൺസെടുത്ത ചേതേശ്വർ പൂജാരയാണ്  ടോപ്പ് സ്കോറർ. സ്കോർ 195 ൽ നിൽക്കെ പൂജാര പുറത്തായതിന് പിന്നാലെ ഇന്ത്യൻ ഇന്നിം​ഗ്സ് തകർന്നു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ഓസീസിനായി കമ്മിൻസ് നാല് വിക്കറ്റെടുത്തു. ഹേസൽവുഡ് രണ്ടും സ്റ്റാർക്ക് ഒരു വിക്കറ്റും നേടി. രണ്ടാം ഇന്നിം​ഗ്സിൽ തുടക്കത്തിൽ തന്നെ ഓസീസിന് തിരിച്ചടിയേറ്റു. സ്കോർ 16 ൽ നിൽക്കെ ഓസീസിന് ആദ്യ വിക്കറ്റ് നഷ്ടമായി. 10 റൺസെടുത്ത പുക്കോവിസ്ക്കിയെ സിറാജ് പുറത്താക്കി.  ഡേവിഡ് വാർണറെ സ്കോർ 35 ൽ നിൽക്കെ അശ്വിൻ എൽബിഡബ്ല്യുവിൽ കുടുക്കി. ഓരോ ടെസ്റ്റുകൾ വീതം ഇരു ടീമുകളും ജയിച്ച് പരമ്പര സമനിലയിലാണിപ്പോൾ.

Contact the author

Web Desk

Recent Posts

Web Desk 8 hours ago
Keralam

നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു

More
More
Web Desk 8 hours ago
Keralam

മുഖ്യമന്ത്രിയുടെ ക്യൂബ-യുഎസ് യാത്രകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി

More
More
Web Desk 14 hours ago
Keralam

സിനിമയില്‍ നിന്നും ഇടവേള എടുത്തതല്ല, എന്നെ മനപൂര്‍വ്വം ഒഴിവാക്കിയതാണ് - ധര്‍മജന്‍ ബോള്‍ഗാട്ടി

More
More
Web Desk 1 day ago
Keralam

നടി നവ്യാ നായര്‍ ആശുപത്രിയില്‍

More
More
Web Desk 1 day ago
Keralam

പ്ലസ് ടു പരീക്ഷാഫലം പിന്‍വലിച്ചെന്ന് വ്യാജ വാര്‍ത്ത നല്‍കിയ ബിജെപി നേതാവ് അറസ്റ്റില്‍

More
More
Web Desk 1 day ago
Keralam

റസാഖ് പയമ്പ്രോട്ടിന്റെ ആത്മഹത്യ; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ ഇന്ന് പരാതി നല്‍കും

More
More