കൊറോണ മൃ​ഗങ്ങളിലും പടരുന്നു

കൊറോണ മൃ​ഗങ്ങളിലും പടരുന്നു. ഹോങ്കോങ്ങിലാണ് മൃ​ഗങ്ങളിൽ കൊറോണ സ്ഥിരീകരിച്ചത്.  കൊറോണ വൈറസ് ബാധിച്ച സ്ത്രീയുടെ  പൊമറേനിയൻ വളര്‍ത്തുനായക്കാണ് കൊറോണ വൈറസ് ബാധിച്ചത്. ലോകത്ത് ആദ്യമായാണ് മനുഷ്യരില്‍ നിന്ന് മൃഗങ്ങളിലേക്ക് രോഗം പടര്‍ന്നാതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

നായക്ക് രോഗം ബാധിച്ചതായുള്ള സംശയത്തെ തുടര്‍ന്ന് പരിേശാധനക്ക് വിധേയമാക്കുകയായിരുന്നു. നായയെ മൃഗസംരക്ഷണ കേന്ദ്രത്തില്‍ നീരീക്ഷണത്തിലാക്കി.  കൊറോണ വൈറസ് ബാധിച്ച 60 കാരിയുടെ വളർത്തുനായയാണ് ഇത്. നായയുടെ സാമ്പിളുകൾ പരിശോധിച്ചാണ് രോ​ഗം സ്ഥിരീകരിച്ചത്. മനുഷ്യനിൽ നിന്നാണ് രോ​ഗം നായയിൽ എത്തിയതെന്ന് ആരോ​ഗ്യ വിഭാ​ഗം കണ്ടെത്തിയിട്ടുണ്ട്. നായ ഇതു വരെ രോ​ഗലക്ഷണങ്ങൾ പ്രകടമാക്കാത്തത് ആരോ​ഗ്യപ്രവർത്തകരെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.   എല്ലാ വളര്‍ത്തുമൃഗങ്ങളെയും 14 ദിവസത്തെ നിരീക്ഷണത്തില്‍ സൂക്ഷിക്കാന്‍ ഹോങ്കോങ് സര്‍ക്കാര്‍ നിർദ്ദേശിച്ചിട്ടുണ്ട്. ഉടമസ്ഥന് ​രോ​ഗബാധ കണ്ടെത്തിയതിനെ തുടർന്ന്  രണ്ടു നായ്ക്കളെ നിരീക്ഷണത്തിലാക്കി

Contact the author

web desk

Recent Posts

World

ഡാര്‍വിന്റെ ഗാലപ്പഗോസിലേക്കുളള യാത്ര ഇനി ചിലവേറും

More
More
World

വൃക്ക രോഗങ്ങളെ നിയന്ത്രിക്കാം; ഇന്ന് ലോക വൃക്ക ദിനം

More
More
World

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്‌കോവ ലോക സുന്ദരി

More
More
World

ഗാസയിലെ യുദ്ധം മനുഷ്യ കുലത്തിനാകെ നാണക്കേട് - ചൈനീസ് വിദേശകാര്യ മന്ത്രി

More
More
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More