കൊല്‍ക്കൊത്ത: വോട്ടര്‍ ഐ ഡി കാര്‍ഡ് തിരുത്താന്‍ നല്കിയ മുര്‍ഷിദാബാദ് സ്വദേശി സുനില്‍ കര്മാര്ക്കരിനാണ് ദുരനുഭവമുണ്ടായത്. രാംനഗര്‍ നിവാസിയായ സുനില്‍ കര്‍മാര്‍ക്കര്‍ തെറ്റുതിരുത്തിയ ഐ ഡി കാര്‍ഡ് വാങ്ങാനായി ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫിസില്‍ ചെന്നപ്പോഴാണ് തന്റെ പടത്തിന് പകരം സ്വന്തം വോട്ടര്‍ ഐ ഡി കാര്‍ഡില്‍ നായയുടെ പടം അടിച്ചു വന്നത് കണ്ടു ഞെട്ടിയത്.
കാര്‍ഡ് തരുമ്പോള്‍ ഓഫീസര്‍ ശ്രദ്ടിച്ചിരുന്നില്ലെന്നും ഇത് തന്റെ അഭിമാനത്തിന്റെ പ്രശ്നമാണെന്നും പരാതി നല്‍കുമെന്നും സുനില്‍ കര്‍മാര്‍ക്കര്‍ പറഞ്ഞു.
അതേസമയം ഇപ്പോള്‍ സുനില്‍ കര്മാര്ക്കരിന് നല്‍കിയത് അന്തിമ വോട്ടര്‍ ഐ ഡി അല്ലെന്നു ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫിസര്‍ പറഞ്ഞു. സുനില്‍ കര്മാര്ക്കരിന് പുതിയ കാര്‍ഡ് അനുവദിക്കുമെന്നും ഓഫീസര്‍ പറഞ്ഞു.നായയുടെ പടം തെറ്റായി വന്നത് ഓണ്‍ലൈന്‍ അപേക്ഷയില്‍ സംഭവിച്ച പാളിച്ച മൂലമാവാമെന്നും ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫിസര്‍