ഫുട്ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയതിന്റെ റെക്കോഡ് ക്രിസ്ത്യാനോ റൊണാള്‍ഡോ സ്വന്തമാക്കി. ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് ഫൈനലില്‍ നാപ്പോളിക്കെതിരെ ഗോള്‍ നേടിയാണ് റോണാള്‍ഡോ ചരിത്രത്തില്‍ ഇടം നേടിയത്. രാജ്യത്തിനും ക്ലബുകള്ക്കുമായുള്ള റൊണാള്‍ഡോയുടെ എഴുനൂറ്റി അറുപതാം ഗോളായിരുന്നു ഇത്. ചെക്ക് താരം ജോസഫ് ബികാനന്റെ റെക്കോഡാണ് റോണോ മറികടന്നത്. ഫിഫയുടെ കണക്കുപ്രകാരം 759 ഗോളുകളാണ് ബികാനന് നേടിയത്. 495 മത്സരങ്ങളില്‍ നിന്നാണ് ബികാനന് ഇത്രയും ഗോളുകള്‍ നേടിയത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
പോര്‍ച്ചുഗല്‍ ദേശീയ 102 ഗോളുകള്‍, സ്പോര്‍ട്ടിംഗ് ലിസ്ബനായി 5, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് 118 റയല്‍ മാഡ്രിഡിനായി 450, യുവന്റസ് 85 എന്നിങ്ങനെയാണ് റൊണാള്‍ഡോ ഗോളുകള്‍ നേടിയത്. 719 ഗോളുകള്‍ നേടിയ ലയണല്‍ മെസിയാണ് ഗോളടിയില്‍ മൂന്നാം സ്ഥാനത്ത്. റൊണാള്‍ഡോയുടെ മികവില്‍ യുവന്റ്സ് സൂപ്പര്‍ കപ്പ് കിരീടം നേടി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് യുവന്റസ് നാപ്പോളിയെ തോല്‍പ്പിച്ചത്.