ഇടുക്കി മൂലമറ്റം പവർ ഹൗസിൽ പൊട്ടിത്തെറി. നാലാം നമ്പർ ജനറേറ്ററിലെ ഓക്സിലറി സിസ്റ്റത്തിലാണ് പൊട്ടിത്തെറിയുണ്ടായത്. ഈ സിസ്റ്റം പ്രവർത്തിപ്പിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ട്രാൻസ്ഫോർമറിന്റെ കവചത്തിന് സ്ഫോടനത്തിൽ കേടുപാട് സംഭവിച്ചു. അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കെഎസ്ഇബി അറിയിച്ചു.
അപകടത്തെ തുടർന്ന് പവർ ഹൗസിലെ വൈദ്യുതി ഉത്പാദനം നിർത്തിവെച്ചിരിക്കുകയാണ്. അടിയന്തര സാഹചര്യം ഉണ്ടായാൽ സംസ്ഥാനത്തിന് പുറത്തുനിന്നും വൈദ്യുതി വാങ്ങി പ്രശ്നം പരിഹരിക്കും. ലോഡ്ഷെഡിംഗ് ഏർപ്പെടുത്തുന്നതിനെ കുറിച്ചും കെഎസ്ഇബി ആലോചിക്കുന്നുണ്ട്.