ഡല്‍ഹി: ഇന്ത്യയില്‍ നടക്കുന്ന കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹോളിവൂഡ് നടിയും ഓസ്‌കാര്‍ ജേതാവുമായ സൂസന്‍ സരണ്ടന്‍. സ്റ്റെപ് മോം, തെല്‍മ ആന്‍ഡ് യൂയിസ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തയായ സൂസന്‍ ട്വിറ്ററിലൂടെയാണ് കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത്.
ഇന്ത്യയിലെ കര്‍ഷകരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു, അവര്‍ ആരാണെന്നും എന്തിനാണ് പ്രതിഷേധിക്കുന്നതെന്നും അറിയുക എന്നായിരുന്നു പ്രതിഷേധങ്ങളെക്കുറിച്ചുളള വാര്‍ത്ത ടാഗ് ചെയ്ത് താരം പോസ്റ്റ് ചെയ്തത്. സൂസന്‍റെ ട്വീറ്റിനും നിരവധിപേരാണ് പിന്തുണയറിയിച്ചത്. എന്തുകൊണ്ടാണ് നമ്മള്‍ ഇതിനെപ്പറ്റി സംസാരിക്കാത്തതെന്ന പോപ് ഗായിക റിഹാനയുടെയും പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗിന്റെയും ട്വീറ്റുകളാണ് ഇന്ത്യയിലെ കര്‍ഷകരുടെ പ്രതിഷേധത്തിന് അന്താരാഷ്ട്ര തലത്തില്‍ വലിയ പിന്തുണ ലഭിക്കാന്‍ കാരണമായത്.
അതേസമയം, അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍, കരണ്‍ ജോഹര്‍, ഏക്താ കപൂര്‍, സുനില്‍ ഷെട്ടി തുടങ്ങിയ ഇന്ത്യന്‍ സിനിമാ താരങ്ങങ്ങളും സച്ചില്‍ ടെന്‍ഡുല്‍ക്കര്‍, വിരാട് കോഹ്ലി, അനില്‍ കുംബ്ലെ തുടങ്ങിയ ക്രിക്കറ്റ് താരങ്ങളും കേന്ദ്രസര്‍ക്കാരിന്റെ നടപടികളെ അനുകൂലിക്കുന്ന നിലപാടാണെടുത്തത്.