ഉത്തരാഖണ്ഡില്‍ ഹിമപാതം; അളകനന്ദ നദി കരകവിഞ്ഞു

ഡെറാഡൂണ്‍:  ഉത്തരാഖണ്ഡില്‍ ഹിമപാതത്തെത്തുടര്‍ന്ന് അളകനന്ദ നദി കരകവിഞ്ഞു. ചമോലി ജില്ലയിലാണ് നദി കരകവിഞ്ഞൊഴുകുന്നത്. പ്രളയസാധ്യതയുളളതിനാല്‍ സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് പറഞ്ഞു.

ഋഷിഗംഗ പവര്‍ പ്രോജക്ടിനടക്കം ജലവൈദ്യുത നിലയങ്ങള്‍ക്ക് കേടുപാടുകളുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. പെട്ടെന്നുണ്ടായ വെളളപ്പൊക്കത്തില്‍ നൂറ്റിയമ്പതിലധികം പേര്‍ മരണപ്പെട്ടിരിക്കാന്‍ സാധ്യതയുണ്ടെന്ന് ഉത്തരാഖണ്ഡ് സംസ്ഥാന ചീഫ് സെക്രട്ടറി ഓം പ്രകാശ് പറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേനയുടെ അഞ്ചും  ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെ രണ്ടും ടീമുകളെ സംസ്ഥാന ദുരന്തനിവാരണ സേനയോടൊപ്പം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ചിട്ടുണ്ട്.

വിഷ്ണുപ്രയാഗ്, ജോഷിമത്ത്, കര്‍ണപ്രയാഗ്, രുദ്രപ്രയാഗ്, ഋഷികേശ്, ഹരിദ്വാര്‍ എന്നിവിടങ്ങളില്‍ നിന്നുളള ജനങ്ങള്‍ നദീ തീരങ്ങളിലേക്ക് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രിയോടും മറ്റു ഉദ്യോഗസ്ഥരുമായും സംസാരിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.

Contact the author

National Desk

Recent Posts

National Desk 7 hours ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 8 hours ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 13 hours ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 1 day ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 1 day ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More