മുംബൈ: വാക്സിന് മൈത്രി പദ്ധതിയുടെ ഭാഗമായി കരീബിയന്‍ രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ വാക്സിന് കയറ്റുമതി ചെയ്തു. ബാര്‍ബഡോസ്, ഡൊമിനിക്ക എന്നീ രാജ്യങ്ങളിലേക്കാണ് വാക്സിന് അയച്ചിട്ടുളളത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കൊവിഷീല്‍ഡ് വാക്സിനാണ് കയറ്റുമതി ചെയ്തത്.
വാക്സിന് നല്‍കിയതിന് ഇന്ത്യയോട് ബാര്‍ബഡോസ് പ്രധാനമന്ത്രി മിയ മോട്ലി നന്ദി അറിയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിസംബോധന ചെയ്ത കത്തില്‍ തന്റെ രാജ്യത്തിന്റെയും ജനങ്ങളുടെയും പേരില്‍ നന്ദി പറയുന്നു എന്നാണ് മിയ മോട്ലി കുറിച്ചത്. ഒരു ലക്ഷം ഡോസ് വാക്സിനാണ് ഇന്ത്യ ബാര്‍ബഡോസിലേക്ക് കയറ്റുമതി ചെയ്തത്. ബാര്‍ബഡോസില്‍ ഇതുവരെ 1641 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1274 പേര് രോഗമുക്തി നേടി.
ഗ്ലോബല്‍ അലയന്‍സ് ഫോര്‍ വാക്സിന്‍സ് ആന്‍ഡ് ഇമ്യൂണൈസേഷന് (ഗവി) പദ്ധതിയുടെ കീഴില്‍ ആഫ്രിക്കയിലേക്ക് ഒരു കോടി ഡോസ് വാക്സിനും യുഎന്നിലേക്ക് പത്ത് ലക്ഷം ഡോസ് വാക്സിനും നല്കാന് പദ്ധതിയുണ്ടെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, കാനഡ, മംഗോളിയ തുടങ്ങിയ രാജ്യങ്ങളിലേക്കും വാക്സിന് കയറ്റുമതി ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചു.
'നെയ്ബര്‍ഹുഡ് ഫസ്റ്റ്' പോളിസിയുടെ ഭാഗമായി ഭൂട്ടാന്, മാലിദ്വീപ്, ബംഗ്ലാദേശ്, നേപ്പാള്‍, മ്യാന്മര് എന്നീ രാജ്യങ്ങളിലേക്ക് ഇന്ത്യ വാക്സിന് വിതരണം ചെയ്തിരുന്നു.