ചവറ എംഎല്‍എ എന്‍.വിജയന്‍പിള്ള അന്തരിച്ചു; മുഖ്യമന്ത്രി അനുശോചിച്ചു

ചവറ എംഎല്‍എ എന്‍. വിജയന്‍പിള്ള (65) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അന്ത്യം. അര്‍ബുദ ബാധിതനായി ഏറെ നാളായി ചികില്‍സയിലായിരുന്നു. 'ജനങ്ങളോട്  അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ച സാമാജികനായിരുന്നു ചവറ എംഎല്‍എ എന്‍. വിജയന്‍പിള്ള' എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്രനായാണ് ചവറയില്‍നിന്ന് വിജയന്‍പിള്ള ജയിച്ചത്.

അന്തരിച്ച ആര്‍എസ്പി നേതാവ് നാരായണന്‍ പിള്ളയുടെ മകന്‍ കൂടിയാണ് വിജയന്‍ പിള്ള. 1979-ല്‍ പഞ്ചായത്ത് മെമ്പറായിട്ടാണ് അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. പ്രമുഖ വ്യവസായിയും സിഎംപി (അരവിന്ദാക്ഷൻ വിഭാഗം) നേതാവും കൂടിയാണ് വിജയന്‍ പിള്ള. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍എസ്പി നേതാവും മന്ത്രിയുമായിരുന്ന ഷിബു ബേബി ജോണിനെ പരാജയപ്പെടുത്തി കന്നി അങ്കത്തില്‍ നിയമസഭയിലെത്തി.

Contact the author

Web Desk

Recent Posts

Web Desk 16 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 1 day ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 2 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 3 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 3 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 4 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More