'88 വയസല്ലേ ആയുളളു കുറച്ചുകൂടി കാത്തിരിക്കാമായിരുന്നു': ഇ ശ്രീധരനെ പരിഹസിച്ച് നടന്‍ സിദ്ധാര്‍ത്ഥ്

ചെന്നൈ: കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ഇ ശ്രീധരനെ പരിഹസിച്ച് നടന്‍ സിദ്ധാര്‍ത്ഥ്. 88 വയസല്ലേ ആയുളളു കുറച്ചുകൂടി കാത്തിരിക്കാമായിരുന്നു എന്നയിരുന്നു സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്. ഇ ശ്രീധരന്‍ സാറിന്റെയും അദ്ദേഹം സാങ്കേതിക  മേഖലക്ക് നല്‍കിയ സേവനങ്ങളുടെയും വലിയ ആരാധകനാണ് ഞാന്‍. അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നതില്‍ വളരെ എക്‌സൈറ്റഡാണ്. കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ തീരുമാനം കുറച്ച് നേരത്തെയായിപ്പോയോ എന്ന് തനിക്ക് തോന്നുന്നുണ്ട്, പത്തോ പതിനഞ്ചോ വര്‍ഷം കൂടി അദ്ദേഹത്തിന് കാത്തിരിക്കാമായിരുന്നു എന്ന് സിദ്ധാര്‍ത്ഥ്  ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ മേധാവിയായിരുന്ന ഇ ശ്രീധരന്‍ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ അംഗമായത്. ബിജെപി അധികാരത്തില്‍ വന്നാല്‍ കേരള മുഖ്യമന്ത്രിയാവുന്നതില്‍ എതിര്‍പ്പില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ ബിജെപിയെ ജയിപ്പിക്കുന്നതിനാണ് മുന്‍ഗണനയെന്നും സംസ്ഥാനത്തിന്റെ ക്ഷേമത്തിനുവേണ്ടി പ്രയത്‌നിക്കുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു.

അതേസമയം, കേരളത്തില്‍ ലവ് ജിഹാദുണ്ടെന്ന വിവാദപരാമര്‍ശവും ഇ ശ്രീധരന്‍ നടത്തിയിരുന്നു. കേരളത്തില്‍ ലവ് ജിഹാദ് നടക്കുന്നത് കാണുന്നുണ്ട്,ഹിന്ദുക്കളെ തന്ത്രത്തില്‍ വീഴ്ത്തി അവരെ വിവാഹം കഴിക്കുന്നത് എങ്ങനെയെന്നും അവര്‍ അനുവഭിക്കുന്നത് എന്താണെന്നും... ഹിന്ദുക്കള്‍ മാത്രമല്ല, മുസ്ലീം ക്രിസ്ത്യന്‍ പെണ്‍കുട്ടികളും തന്ത്രപരമായി വിവാഹം ചെയ്യപ്പെടുന്നുണ്ട്. അത്തരം കാര്യങ്ങള്‍ തീര്‍ച്ചയായും എതിര്‍ക്കുക തന്നെ ചെയ്യുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു.

Contact the author

National Desk

Recent Posts

Web Desk 8 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 2 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More