ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന്‍റെ പേര് ഇനിമുതല്‍ 'നരേന്ദ്ര മോദി സ്റ്റേഡിയം'

ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേരയിലെ സർദാർ പട്ടേൽ ക്രിക്കറ്റ് സ്റ്റേഡിയത്തിന്‍റെ പേര് നരേന്ദ്ര മോദി സ്റ്റേഡിയം എന്ന് പുനര്‍ നാമകരണം ചെയ്തു. 1982ലാണ് സ്റ്റേഡിയം നിർമിച്ച സ്റ്റേഡിയം 2018-ലാണ് പുതുക്കിപ്പണിയാന്‍ ആരംഭിച്ചത്. 2020 ഫെബ്രുവരിയിൽ പണി പൂർത്തിയായി. ഒരുലക്ഷത്തി പതിനായിരം പേർക്കുള്ള ഇരിപ്പിടങ്ങളുണ്ട് മൊട്ടേരയിൽ.  

ഇന്ത്യ–ഇംഗ്ലണ്ട് 3–ാം ടെസ്റ്റ്‌ നടക്കുന്നതിന് മുന്നോടിയായി കഴിഞ്ഞ ദിവസം രാഷ്ട്രപതി രാം നാഥ് കോവിന്ദ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ ആഭ്യന്തരമന്ത്രി അമിത് ഷാ, ബിസിസിഐ സെക്രട്ടറി ജയ് ഷാ, കായിക മന്ത്രി കിരൺ റിജിജു എന്നിവരും പങ്കെടുത്തു. ഉദ്ഘാടനം മുൻപേ നടന്നു കഴിഞ്ഞു. മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കൃത്യം ഒരു വർഷം മുൻപ് ഇന്ത്യയിലെത്തിയപ്പോള്‍ നരേന്ദ്ര മോദി ആതിഥ്യമരുളിയത് ഇവിടെയാണ്. 

700 കോടി രൂപ ചെലവഴിച്ചാണ് മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയം പുതുക്കിപ്പണിതത്. നാല് ഡ്രസിങ് റൂമുകൾ, 50 മുറികളുള്ള ഒരു ക്ലബ് ഹൌസ്, 76 കോർപറേറ്റ് ബോക്സുകൾ, വലുപ്പമേറിയ ഒരു നീന്തൽക്കുളം എന്നിവ ഉൾപ്പെടുന്നതാണ് പുതുക്കിപ്പണിത മൊട്ടേര സ്റ്റേഡിയം.

Contact the author

Sports Desk

Recent Posts

Sports Desk 2 months ago
Cricket

'ഒപ്പമുണ്ട്, നിങ്ങള്‍ ചെയ്തതാണ് ശരി' വസീം ജാഫറിന് പിന്തുണയുമായി അനില്‍ കുംബ്ലെ

More
More
Sports Desk 2 months ago
Cricket

ചെപ്പോക്കിൽ ഇന്ത്യക്ക് നാണംകെട്ട തോൽവി

More
More
Sports Desk 2 months ago
Cricket

റിഷഭ് പന്തിന് പ്രഥമ ഐസിസി ‘പ്ലയർ ഓഫ് ദ മന്ത്’ പുരസ്കാരം

More
More
Sports Desk 2 months ago
Cricket

ചെന്നൈ ടെസ്റ്റിൽ ഇം​ഗ്ലണ്ട് ശക്തമായ നിലയിൽ; സ്പിന്നർമാരെ വലച്ച് ജോ റൂട്ട്

More
More
Sports Desk 2 months ago
Cricket

ഏകദിന റാങ്കിങ്: ഒന്നും രണ്ടും സ്ഥാനങ്ങള്‍ നിലനിര്‍ത്തി ഇന്ത്യന്‍ താരങ്ങള്‍, വന്‍ നേട്ടമുണ്ടാക്കി ബംഗ്ലാദേശ്

More
More
National Desk 2 months ago
Cricket

സൗരവ് ഗാംഗുലിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

More
More