മുഖം മിനുക്കി സ്വിഫ്റ്റ്; വില 5.73 ലക്ഷം മുതൽ

മാരുതി സുസുക്കിയുടെ ഇന്ത്യയിലെ ജനപ്രിയ മോഡലാണ് സ്വിഫ്റ്റ്. അടുത്തകാലത്തായി ഫോര്‍ഡ് ഫിഗോ, ഹ്യുണ്ടായ് ഗ്രാൻഡ് ഐ 10 നിയോസ് തുടങ്ങിയ എതിരാളികളില്‍ നിന്നും കടുത്ത മത്സരമാണ് സ്വിഫ്റ്റിനു നേരിടേണ്ടി വരുന്നത്. അതിനെ മറികടക്കുന്നതിനായി കോംപാക്‌ട് ഹാച്ച്ബാക്കുകളിലെ രാജാവായ സ്വിഫ്റ്റിന്റെ 2021 ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ച് മാരുതി സുസുക്കി.

മാരുതിയുടെ സോഷ്യല്‍ മീഡിയ പേജിലും വെബ്‌സൈറ്റിലും 2021 സ്വിഫ്റ്റിന്റെ ടീസര്‍ പ്രദര്‍ശിപ്പിച്ചാണ് വരവിന്റെ സൂചന നല്‍കിയിട്ടുള്ളത്. ഐഡില്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സംവിധാനമുള്ള കെ-സീരീസ് എന്‍ജിന്‍, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോ ഗിയര്‍ ഷിഫ്റ്റ് ടെക്‌നോളജി, കളര്‍ മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ, സ്മാര്‍ട്ട് പ്ലേ സ്റ്റുഡിയോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയടക്കം ഹണി കോംമ്പ് ഡിസൈനിലുള്ള ഗ്രില്ല്, ക്രോമിയം സ്ട്രിപ്പ് തുടങ്ങി നിരവധി ആധുനിക സന്നാഹങ്ങളുമായാണ് പുതിയ സ്വിഫ്റ്റ് രംഗത്തിറങ്ങുന്നത്.

കാര്യമായ അഴിച്ചുപണിക്ക് മുതിരാതെ ഡിസൈനിൽ കാലോചിതമായ പരിഷ്കാരങ്ങളും കൂടുതൽ ഫീച്ചറുകളും കൂട്ടിച്ചേർത്ത് പുതുമ വരുത്താനാണ് പുത്തൻ സ്വിഫ്റ്റിൽ മാരുതി സുസുക്കി ശ്രമിച്ചിരിക്കുന്നത്. ഈ മാറ്റങ്ങൾക്കൊപ്പം വിലയും വർദ്ധിച്ചിട്ടുണ്ട്. 5.49 ലക്ഷം മുതൽ 8.02 ലക്ഷം വരെയായിരുന്നു ഇതുവരെ വിപണിയിലുണ്ടായിരുന്ന സ്വിഫ്റ്റിന്റെ എക്‌സ്-ഷോറൂം വില എങ്കിൽ പുത്തൻ മോഡലിന്റെ വില 15,000 രൂപ മുതൽ 24,000 രൂപ വരെ വർദ്ധിച്ചിട്ടുണ്ട്. പുതുതായി ഡ്യുവൽ ടോൺ പതിപ്പിലും സ്വിഫ്റ്റ് എത്തിയതോടെ ഏറ്റവും ഉയർന്ന പതിപ്പിന്റെ വില വീണ്ടും വർദ്ധിച്ചിട്ടുണ്ട്. 

Contact the author

Web Desk

Recent Posts

National Desk 3 months ago
Automobile

പിൻസീറ്റിലും സീറ്റ് ബെൽറ്റ് നിര്‍ബന്ധമാക്കും - കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി

More
More
Web Desk 10 months ago
Automobile

ടയര്‍ കമ്പനികളുടെ പകല്‍കൊള്ള കയ്യോടെ പിടിച്ച് സിസിഐ; 1,788 കോടി രൂപ പിഴയടക്കണം

More
More
Web Desk 1 year ago
Automobile

പത്തുവര്‍ഷത്തെ കാത്തിരിപ്പ്; 1.84 കോടിയുടെ പോര്‍ഷെ കരേര സ്വന്തമാക്കി മംമ്ത മോഹന്‍ദാസ്

More
More
Web Desk 1 year ago
Automobile

ടാറ്റയുടെ പുതിയ ഇലക്ട്രിക് കാറിന് ക്രാഷ് ടെസ്റ്റിൽ 4 സ്റ്റാർ

More
More
Web Desk 1 year ago
Automobile

ഫാസ്റ്റ് ടാ​ഗു വഴി പമ്പുകളിൽ നിന്ന് ഇന്ധനം നിറക്കാം

More
More
Business Desk 1 year ago
Automobile

ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ പമ്പുകളിൽ ടാറ്റാ ഇലക്ട്രിക്ക് ചാർജിം​ഗ് സ്റ്റേഷനുകൾ സ്ഥാപിക്കും

More
More