മരക്കാരും മാലിക്കും വലിയ പെരുന്നാളിന്

മോഹൻലാലിൻറെ മരക്കാർ അറബിക്കടലിന്റെ സിംഹവും ഫഹദ് ഫാസിലിന്റെ മാലിക്കും വലിയ പെരുന്നാൾ ദിവസമായ മെയ് 13 ന് റിലീസ് ചെയ്യാനൊരുങ്ങുകയാണ്. മലയാളത്തിന്റെ 2 ബിഗ് ബജറ്റ് ചിത്രങ്ങളാണ് മരക്കാരും, മാലിക്കും. 100 കോടിയാണ് മരക്കാറിന്റെ ബജറ്റ്. അതെ സമയം മാലിക്കിന്റെ ബജറ്റ് 27 കോടി രൂപയാണ്. മലയാളത്തിലെ ആദ്യ 100 കോടി ബജറ്റ് ചിത്രം എന്ന പ്രത്യേകത കൂടി മരയ്ക്കാരിനുണ്ട്. മാലിക്ക് ആഗോള തലത്തിൽ റിലീസ് ചെയ്യുമെന്ന് ഫഹദ് ഫാസിൽ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം മാർച്ച് 21 ന് റിലീസിനെത്തേണ്ടിയിരുന്ന ചിത്രമായിരുന്നു മരക്കാർ. അതിനിടെയാണ് കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ഡൗൺ ഏർപ്പെടുത്തുന്നത്. ഇതിനെ തുടർന്ന് ചിത്രത്തിന്റെ റിലീസും അനിശ്ചിതത്വത്തിലാവുകയായിരുന്നു. പിന്നീട് പല ഡേറ്റുകളും മാറി വന്നു. മോഹൻലാൽ കുഞ്ഞാലി മരയ്ക്കാർ നാലാമനായി എത്തുന്ന ചിത്രം അഞ്ച് ഭാഷകളിലായി 100 കോടി ബഡ്ജറ്റിലാണ്  അണിയിച്ചൊരുക്കുന്നത്. മോഹൻലാലിന് പുറമേ മഞ്ജു വാര്യർ, മധു, അർജുൻ സർജ, ഫാസിൽ, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്.

ആന്റോ ജോസഫ് ഫിലിം കമ്പനി മുപ്പത് കോടിക്കടുത്ത് ബജറ്റില്‍ നിര്‍മ്മിച്ച മാലിക് ആണ് ആദ്യം ഈദ് റിലീസായി പ്രഖ്യാപിച്ചത്. ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന ബജറ്റിലുള്ള ചിത്രം കൂടിയാണ് മാലിക്. മഹേഷ് നാരായണന്‍ രചനയും സംവിധാനവും നിര്‍വഹിച്ച മാലിക്കിനായി ബാഹുബലി സ്റ്റണ്ട് ഡയറക്ടര്‍ ആയിരുന്ന ലീ വിറ്റേക്കറാണ് ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിച്ചിരിക്കുന്നത്. തുറയുടെ നായകനായ സുലൈമാന്‍ മാലിക് എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്നത്. ഇരുപത് വയസ് മുതല്‍ 57 വയസ് വരെയുള്ള സുലൈമാന്റെയും അയാളുടെ തുറയുടെയും ജീവിതമാണ് മാലിക്.

Contact the author

Entertainment

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 3 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More