തിരുവനന്തപുരം: ഇ.ഡിക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടികള്‍ ഫെഡറല്‍ സംവിധാനങ്ങള്‍ക്ക് എതിരാണെന്ന രാജ് നാഥ് സിംഗിന്റെ പ്രസ്തവനയെ വിമര്‍ശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരി. കേന്ദ്ര നടപടികളാണ് ഫെഡറല്‍ സംവിധാനങ്ങള്‍ക്ക് എതിര്. രാജ് നാഥ് സിംഗ് പോയി ഭരണഘടന പഠിക്കുവെന്നായിരുന്നു യെച്ചുരിയുടെ വിമര്‍ശനം.
സംസ്ഥാന സര്‍ക്കാരിന്റെ അനുവാദം കൂടാതെ കേന്ദ്രത്തിന് സംസ്ഥാനത്തിന്റെ കാര്യങ്ങളില്‍ ഇടപെടാന്‍ സാധിക്കില്ല. ഇങ്ങനെയുള്ള ഇടപെടലാണ് ഫെഡറല്‍ സംവിധാനത്തിനെതിര്, ഇത് കേന്ദ്ര മന്ത്രി മനസിലാക്കണം, നന്നായി ഭരണഘടന പഠിക്കുകയും വേണം യെച്ചുരി പറഞ്ഞു.
കേന്ദ്ര ഏജന്‍സിയായ ഇ.ഡിക്കെതിരെ നടപടിയെടുത്ത കേരള സര്‍ക്കാരിന്റെ നടപടി ഫെഡറല്‍ സംവിധാനങ്ങള്ക്കെതിരാണെന്നായിരുന്നു കേന്ദ്ര മന്ത്രി രാജ് നാഥ് സിംങ്ങിന്റെ പ്രസ്താവന. തിരുവനന്തപുരത്ത് എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്ക് വന്നപ്പോള്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേരളത്തില്‍ കോണ്‍ഗ്രസും, സിപിഎമ്മും തമ്മില്‍ സൗഹൃദ മത്സരമാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.