കാര്‍ത്തി ചിദംബരത്തിന്റെ ഭാര്യയുടെ ഡാന്‍സ് വീഡിയോ പ്രചരണത്തിനായി ഉപയോഗിച്ച് ബിജെപി

ചെന്നൈ: തമിഴ്‌നാട് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കാര്‍ത്തി ചിദംബരത്തിന്റെ ഭാര്യ ശ്രീനിധി ചിദംബരത്തിന്റെ ഡാന്‍സ് വീഡിയോ ക്ലിപ്പുകള്‍ ഉപയോഗിച്ച് ബിജെപി. തമിഴ് സംസ്‌കാരത്തെ ഉയര്‍ത്തിക്കാട്ടാനായി ഭരതനാട്യത്തിന്റെ സീനുകള്‍ ഉള്‍പ്പെടുത്തിയ ഭാഗത്താണ് ശ്രീനിധിയുടെ ഡാന്‍സ് ക്ലിപ്പ് ഉപയോഗിച്ചിരിക്കുന്നത്. പ്രശസ്ത കലാകാരിയും മെഡിക്കല്‍ പ്രൊഫഷണലുമാണ് ശ്രീനിധി. 

ഡിഎംകെ നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന കരുണാനിധി എഴുതിയ 'സെമ്മൊഴിയാം' എന്ന ഗാനത്തില്‍ നിന്നാണ് ഈ ക്ലിപ്പുകള്‍ എടുത്തിരിക്കുന്നത് എന്നതാണ് ബിജെപിക്ക് കൂടുതല്‍ നാണക്കേടുണ്ടാക്കിയത്.

'സമ്മതം എന്നത് ബിജെപിക്ക് മനസിലാക്കാന്‍ കഴിയാത്ത ഒരാശയമാണെന്ന് മനസിലാക്കുന്നു. എന്നാല്‍ ശ്രീനിധി കാര്‍ത്തി ചിദംബരത്തിന്റെ ചിത്രം അവരുടെ സമ്മതമില്ലാതെ നിങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കില്ല. നിങ്ങളുടെ പ്രചരണങ്ങള്‍ നുണകള്‍കൊണ്ട് നിറഞ്ഞതാണെന്ന് നിങ്ങള്‍ തെളിയിച്ചു എന്നായിരുന്നു' തമിഴ്‌നാട് കോണ്‍ഗ്രസിന്റെ പ്രതികരണം.

സംഭവം വൈറലായതോടെ നാണക്കേട് മാറ്റാന്‍ ബിജെപി വീഡിയോ ട്വിറ്ററില്‍ നിന്ന് ഡിലീറ്റ് ചെയ്യുകയായിരുന്നു.

Contact the author

National Desk

Recent Posts

National Desk 19 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 23 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 2 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 3 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 3 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 4 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More