മോഹന്‍ലാല്‍ നായകനായി എത്തുന്ന ആറാട്ട് സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്‍റെ ആക്ഷന്‍- ഗാന രംഗങ്ങളാണ് കോര്‍ത്തിണക്കിയിരിക്കുന്നത്. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ആറാട്ട് കോമഡി- ആക്ഷന്‍ പടമാണ്. മോഹന്‍ലാല്‍ ഉപയോഗിക്കുന്ന കറുത്ത ബെന്‍സ് കാറിനും ചിത്രത്തില്‍ പ്രധാന പങ്കാണുള്ളത്.
നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. പ്രത്യേക അവിശ്യങ്ങള്‍ക്കായി നായകന്‍ നെയ്യാറ്റിന്‍കരയില്‍ നിന്ന് പാലക്കാട്ട് എത്തുന്നു. ഇവിടെ നിന്നാണ് കഥ ആരംഭിക്കുന്നത്. ചിത്രത്തിന്‍റെ രചന നിര്‍വഹിക്കുന്നത് ഉദയ കൃഷ്ണ ആണ്. നായികയായി എത്തുന്നത് ശ്രദ്ധ ശ്രീനാഥാണ്. നെടുമുടി വേണു, സായ് കുമാര്‍, സിദ്ധിഖ്, വിജയ രാഘവന്‍, ഷീല, സ്വാസിക എന്നിവര്‍ ആറാട്ടില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.